മ​സ്ക​റ്റി​ൽ അ​ന്ത​രി​ച്ച ഷാ​ജി തോ​മ​സി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച
Monday, February 24, 2025 4:34 PM IST
മ​സ്ക​റ്റ്: ക​ഴി​ഞ്ഞ ദി​വ​സം മ​സ്ക​റ്റി​ലെ വാ​ദി ക​ബീ​റി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ന്ത​രി​ച്ച ഷാ​ജി തോ​മ​സി​ന്‍റെ (സി​ബി - 57) സം​സ്കാ​രം ബു​ധ​നാ​ഴ്ച റാ​ന്നി ഇ​ട ഈ​ട്ടി​ച്ചു​വ​ട് ന​സ​റ​ത്ത് മാ​ർ​ത്തോ​മാ പ​ള്ളി സെമി​ത്തേ​രി​യി​ൽ ന​ട​ത്തും.

തി​ങ്ക​ളാ​ഴ്ച വെ​ളു​പ്പി​നെ ഒ​മാ​ൻ എ​യ​ർ വി​മാ​ന​ത്തി​ൽ കൊ​ച്ചി​യി​ലെ​ത്തി​ച്ച് തി​രു​വ​ല്ല മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച രാ​വി​ലെ ഏഴിന് റാ​ന്നി​യി​ലെ നോ​യ​ൽ ട്യൂ​ൺ​സ് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ പൊ​തുദ​ർ​ശ​ന​ത്തി​ന് വയ്​ക്കും.

തു​ട​ർ​ന്ന് ഉ​ച്ച​ക്ക​ഴി​ഞ്ഞ് മൂന്നിന് ഭ​വ​ന​ത്തി​ൽ ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ച്ച് സം​സ്കാ​രം ന​ട​ത്തും. പ​രേ​ത​ൻ ഒ​മാ​ൻ നാ​ഷ​ണ​ൽ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യി​ൽ സെ​യി​ൽ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ആ​യാ​ണ് പ്ര​വാ​സ ജീ​വി​തം ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് അ​ബാ​ബി​ൽ എ​ൽഎ​ൽസി ​എ​ന്ന പേ​രി​ൽ സെ​ക്യൂ​രി​റ്റി സി​സ്റ്റം​സി​ന്‍റെ ബി​സി​ന​സി​ലേ​ക്കു​ൾ​പ്പെ​ടെ പ്ര​വേ​ശി​ച്ചു.

റാ​ന്നി ഈ​ട്ടി​ച്ചു​വ​ട് പാ​ല നി​ൽ​ക്കു​ന്ന​തി​ൽ പ​രേ​ത​രാ​യ അ​ധ്യാ​പ​ക ദ​മ്പ​തി​ക​ളാ​യ പി.​വി. തോ​മ​സ്- മേ​രി തോ​മ​സ് ദ​മ്പ​തി​ക​ളു​ടെ പു​ത്ര​നാ​ണ്. ഭാ​ര്യ ഷെ​ർ​ലി തോ​മ​സ്. മ​ക്ക​ൾ സ്നേ​ഹ, ശ്രു​തി. സ​ഹോ​ദ​രി നി​സി സെ​ബു (ത​ട​ത്തി​ൽ, കോ​ഴ​ഞ്ചേ​രി).