ഫെ​ഡ​റ​ൽ ബാ​ങ്ക് പ്ര​വാ​സി​ക​ൾ​ക്കാ​യി പ്രോ​സ്പെ​ര സേ​വിം​ഗ്സ് അ​ക്കൗ​ണ്ട് തു​ട​ങ്ങി
Tuesday, February 18, 2025 12:47 PM IST
കൊ​ച്ചി: ഫെ​ഡ​റ​ൽ ബാ​ങ്ക് പു​തി​യ എ​ൻ​ആ​ർ​ഇ സേ​വിം​ഗ്സ് അ​ക്കൗ​ണ്ട് (പ്രോ​സ്പെ​ര) പു​റ​ത്തി​റ​ക്കി. 60 ല​ക്ഷം രൂ​പ​യു​ടെ കോം​പ്ലി​മെ​ന്‍റ​റി ഇ​ൻ​ഷ്വ​റ​ൻ​സ് ആ​നു​കൂ​ല്യ​ങ്ങ​ളും എ​യ​ർ​പോ​ർ​ട്ട് ലോ​ഞ്ച് ആ​ക്സ​സും ഡെ​ബി​റ്റ് കാ​ർ​ഡ് സ്പെ​ൻ​ഡി​ന് റി​വാ​ർ​ഡ് പോ​യി​ന്‍റു​ക​ളും ഉ​ൾ​പ്പെ​ടെ വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ൾ പ്രോ​സ്പെ​ര​യി​ലു​ണ്ട്.

പ്രാ​രം​ഭ ഓ​ഫ​റാ​യി തെ​ര​ഞ്ഞെ​ടു​ത്ത യാ​ത്രാ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ ഫ്ലൈ​റ്റ്, ഹോ​ട്ട​ൽ ബു​ക്കിം​ഗു​ക​ൾ​ക്ക് 24 ശ​ത​മാ​നം വ​രെ കി​ഴി​വ് ല​ഭി​ക്കും. ഫെ​ഡ​റ​ൽ ബാ​ങ്ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും സി​ഇ​ഒ​യു​മാ​യ കെ.​വി.​എ​സ്. മ​ണി​യ​ൻ ദു​ബാ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണു പ്രോ​സ്‌​പെ​ര അ​വ​ത​രി​പ്പി​ച്ച​ത്.

ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ മൊ​ബൈ​ൽ ബാ​ങ്കിം​ഗ് പ്ലാ​റ്റ്ഫോ​മാ​യ ഫെ​ഡ്‌​മൊ​ബൈ​ൽ വ​ഴി പ്ര​വാ​സി​ക​ൾ​ക്ക് പോ​ർ​ട്ട്ഫോ​ളി​യോ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് സ്‌​കീം (പി​ഐ​എ​സ്) അ​ക്കൗ​ണ്ട് തു​ട​ങ്ങാ​നു​ള്ള പു​തി​യ സം​വി​ധാ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ച​ട​ങ്ങി​ൽ ന​ട​ന്നു.