ദമാം: നവയുഗം സാംസ്കാരികവേദി കുടുംബസംഗമം സംഘടിപ്പിച്ചു. ദമാം സിഹാത്തിലെ ആൻനഖ്യാ ഫാം ഹൗസിൽ രാവിലെ 10 മുതൽ വൈകുന്നേരം 8.30 മണി വരെ അരങ്ങേറിയ കുടുംബസംഗമത്തിൽ, ഒട്ടേറെ പ്രവാസി കുടുംബങ്ങൾ പങ്കെടുത്തു.
രാവിലെ മുതൽ തന്നെ കുട്ടികൾക്കും, സ്ത്രീകൾക്കും, കുടുംബങ്ങൾക്കും ഉള്ള വിവിധ മത്സരങ്ങൾ ഇൻഡോർ ഹാളിലും, ഔട്ഡോർ സ്റ്റേഡിയത്തിലുമായി അരങ്ങേറി. വൈകുന്നേരം വിവിധ ഗാന, നൃത്ത, നാടക, വാദ്യോപകരണ കലാപരിപാടികൾ കോർത്തൊരുക്കിയ കലാസന്ധ്യ അരങ്ങേറി. സുറുമി നസീം കലാസന്ധ്യയുടെ അവതാരകയായി.
കലാസന്ധ്യക്കൊടുവിൽ വിജയികൾക്ക് നവയുഗം നേതാക്കൾ സമ്മാനങ്ങൾ വിതരണം ചെയ്തു. കുടുംബസംഗമത്തിന് നവയുഗം കുടുംബവേദി നേതാക്കളായ ശരണ്യ ഷിബു, അരുൺ ചാത്തന്നൂർ, മഞ്ജു മണിക്കുട്ടൻ, ഉണ്ണി മാധവം, നിസ്സാം കൊല്ലം, സംഗീത, ബിനുകുഞ്ഞു,
റിയാസ്, ജാബിർ, രവി ആന്ത്രോട്, മീനു അരുൺ, മഞ്ജു അശോക്, ഷെമി ഷിബു, അമീന റിയാസ്, ആതിര, ദീപ, ഉഷ ഉണ്ണി, നാഫിത, ഇബ്രാഹിം, വർഗ്ഗീസ്, വിനീഷ്, സുധീഷ്, ഷിബു, സന്തോഷ് എന്നിവർ നേതൃത്വം നൽകി.