കുവൈറ്റ് സിറ്റി: ഫെഡറേഷൻ ഓഫ് ഇന്ത്യൻ മുസ്ലിം അസോസിയേഷൻസ് ഫിമ കോഓർഡിനേഷൻ കൗൺസിൽ മെമ്പറും എംഇഎസ് കുവൈറ്റ് യൂണിറ്റ് മുൻ പ്രസിഡന്റുമായ സാദിഖ് അലിക്ക് യാത്രയയപ്പു നൽകി.
കഴിഞ്ഞ 38 വർഷമായി കെഎഐസിഒയിൽ മാനേജരായി പ്രവർത്തിക്കുകയായിരുന്നു സാദിഖ് അലി. സജീവ സാമൂഹ്യപ്രവർത്തകനായ സാദിഖ് കെകെഐസി ഉൾപ്പെടെ ഒട്ടേറെ സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഹിദായത്തുള്ള, ബഷീർ ബത്ത, ഗാലിബ് മഷൂർ തങ്ങൾ, ഡോനയീമുദ്ധീൻ, മുബീന ഷെയ്ഖ്, മുഹമ്മദ് ഷബീർ, ഹനീഫ്, വാജിദ് അലി, അസ്ലം താക്കൂർ, മെഹബുദ് നടേമ്മൽ, കെ.വി. ഫൈസൽ, മുഹമ്മദ് ഇക്ബാൽ, ഫസീഹുള്ള, ഫിറോസ്, മൊഹിയുദീൻ, അബ്ദുൽഹമീദ്, ഷാഹിദ് താക്കൂർ എന്നിവർ സംസാരിച്ചു.
പ്രസിഡന്റ് കരീം ഇർഫാന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ സെക്രട്ടറി ജനറൽ സിദ്ദീഖ് വലിയകത്തു സ്വാഗതം ആശംസിച്ചു.