അ​ലൈ​ൻ മ​ല​യാ​ളി സ​മാ​ജ​ത്തി​ന് ന​വ​നേ​തൃ​ത്വം
Wednesday, February 19, 2025 4:57 PM IST
അനിൽ സി.ഇ‌‌ടിക്കുള
അ​ബു​ദാ​ബി: അ​ലൈ​ൻ മ​ല​യാ​ളി സ​മാ​ജ​ത്തി​ന് പു​തി‌‌​യ നേ​തൃ​ത്വം. പ്ര​സി​ഡ​ന്‍റാ​യി ഡോ. ​സു​നീ​ഷ് കൈ​മ​ല തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സ​ലിം ബാ​ബു (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ര​മേ​ഷ്‌​കു​മാ​ർ (ട്ര​ഷ​റ​ർ) എ​ന്നി​വ​രാ​ണ് മ​റ്റ് ഭാ​ര​വാ​ഹി​ക​ൾ.

മ​ല​യാ​ളി സ​മാ​ജ​ത്തി​ൻ​റെ 42-ാമ​ത് വാ​ർ​ഷി​ക പൊ​തു​യോ​ഗ​മാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. സ​മാ​ജം പ്ര​സി​ഡ​ന്‍റ് എ​സ്. രാ​ധാ​കൃ​ഷ്‌​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് റ​സ​ൽ മു​ഹ​മ്മ​ദ്‌ സാ​ലി ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കു​മാ​ർ, മ​ല​യാ​ളം മി​ഷ​ൻ ചെ​യ​ർ​മാ​ൻ ഷാ​ഹു​ൽ ഹ​മീ​ദ്, യു​ണൈ​റ്റ​ഡ് മൂ​വ്മെ​ന്‍റ് ചെ​യ​ർ​മാ​ൻ ഇ.​കെ. സ​ലാം, വൈ​സ് ചെ​യ​ർ​മാ​ൻ മു​ബാ​ര​ക് മു​സ്ത​ഫ, സ​മാ​ജം അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഹാ​രി​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

ഷൗ​ക്ക​ത്ത് അ​ലി, ജാ​വേ​ദ് മാ​സ്റ്റ​ർ, ര​മേ​ഷ്‌​കു​മാ​ർ, സി​മി സീ​തി എ​ന്നി​വ​ർ വി​വി​ധ പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. സ​മാ​ജ​ത്തി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റും മു​ൻ എം​എ​ൽ​എ​യു​മാ​യ കെ.​വി. അ​ബ്ദു​ൽ ഖാ​ദ​റി​നെ സി​പി​എം തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ൽ അ​നു​മോ​ദി​ച്ചു.

വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് സെ​ക്ര​ട്ട​റി സ​ന്തോ​ഷ് അ​ഭ​യ​നും വ​ര​വ് ചെ​ല​വ് ക​ണ​ക്ക് അ​സി. ട്ര​ഷ​റ​ർ സ​നീ​ഷ് കു​മാ​റും അ​വ​ത​രി​പ്പി​ച്ചു.