മെ​ല്‍ ഓ​ണ്‍​ലൈ​ന്‍ മ​ദ്ര​സ​യ്ക്ക് വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു
Tuesday, February 18, 2025 4:55 PM IST
ദോ​ഹ: മെ​ല്‍ ഓ​ണ്‍​ലൈ​ന്‍ മ​ദ്ര​സ​യ്ക്ക് ഡോ.​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ എ​ട്ട് വാ​ള്യ​ങ്ങ​ള​ട​ങ്ങി​യ വി​ജ​യ​മ​ന്ത്ര​ങ്ങ​ളു​ടെ സെ​റ്റ് സ​മ്മാ​നി​ച്ചു. മ​ഞ്ചേ​രി​യി​ലു​ള്ള മെ​ല്‍ ആ​സ്ഥാ​ന​ത്തെ​ത്തി ഗ്ര​ന്ഥ​കാ​ര​ന്‍ നേ​രി​ട്ടാ​ണ് പു​സ്ത​കം സ​മ്മാ​നി​ച്ച​ത്.

മെ​ല്‍ ഓ​ണ്‍​ലൈ​ന്‍ മ​ദ്ര​സ ഡ​യ​റ​ക്‌ട​ര്‍ അ​ഷ്‌​റ​ഫ് യ​മാ​നി പു​സ്ത​കം ഏ​റ്റു​വാ​ങ്ങി. നു​അ്മാ​ന്‍ ഹു​ദ​വി, മു​ബ​ശ്ശി​ര്‍ വാ​ഫി, ഷാ​ഫി അ​സ്ഹ​രി, വൈ​റ്റ് മാ​ര്‍​ട്ട് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ജൗ​ഹ​റ​ലി ത​ങ്ക​യ​ത്തി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.

ഏ​ത് പ്രാ​യ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്കും പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ സ​ന്ദേ​ശ​ങ്ങ​ളും ക​ഥ​ക​ളു​മ​ട​ങ്ങി​യ വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ ബ​ന്ന ചേ​ന്ദ​മം​ഗ​ല്ലൂ​രി​ന്‍റെ മ​നോ​ഹ​ര​മാ​യ ശ​ബ്ദ​ത്തി​ല്‍ ലോ​ക​ത്തെ​മ്പാ​ടു​ള്ള മ​ല​യാ​ളി​ക​ള്‍ ഏ​റ്റെ​ടു​ത്ത മ​ല​യാ​ളം പോ​ഡ്കാ​സ്റ്റി​ന്‍റെ പു​സ്ത​കാ​വി​ഷ്‌​കാ​ര​മാ​ണ് വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ .

പു​സ്ത​ക​ത്തി​ന്‍റെ കോ​പ്പി​ക​ള്‍​ക്ക്: 9847262583.