ബാലികയു​ടെ മ​ര​ണം ചി​കി​ത്സാ​പ്പി​ഴ​വു മൂലമെന്ന്
Thursday, October 31, 2024 4:16 AM IST
നെ​ടു​ങ്ക​ണ്ടം: കു​ഴി​ത്തൊ​ളുവിൽ നാ​ലു​വ​യ​സു​കാ​രി​യു​ടെ മ​ര​ണം ചി​കി​ത്സാ​പ്പി​ഴ​വു മൂ​ല​മാ​ണെ​ന്നു കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളും കോ​ണ്‍​ഗ്ര​സ് നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് ക​മ്മി​റ്റി​യും ആ​രോ​പി​ച്ചു. പൂ​ത​ക്കു​ഴി​യി​ല്‍ വി​ഷ്ണു​വി​ന്‍റെ​യും അ​തു​ല്യ​യു​ടെ​യും മ​ക​ള്‍ ആ​ധി​ക​യാ​ണ് (നാ​ല് ) ജൂ​ണ്‍ 16നു ​മ​രി​ച്ച​ത്. ജൂ​ണ്‍ 12നു ​കു​ട്ടി​ക്കു പ​നി ബാ​ധി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നു ചേ​റ്റു​കു​ഴി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​യി​രു​ന്നു.

ഇ​വി​ടെ​നി​ന്നും മ​രു​ന്നു​വാ​ങ്ങി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യെ​ങ്കി​ലും 14നു ​പ​നി കൂ​ടു​ത​ലാ​യ​തി​നെ​ത്തു​ട​ര്‍​ന്നു കു​ട്ടി​യെ ക​ട്ട​പ്പ​ന സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​ദ്യ പ​രി​ശോ​ധ​ന​യി​ല്‍ ചേ​റ്റു​കു​ഴി​യി​ല്‍​നി​ന്നു ന​ല്‍​കി​യ മ​രു​ന്നു​ക​ള്‍ ഓ​വ​ര്‍​ഡോ​സ് ആ​യ​താ​ണ് പ്ര​ശ്‌​ന​മെ​ന്നു ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞ​താ​യി വീ​ട്ടു​കാ​ർ പ​റ​യു​ന്നു.

ചി​കി​ത്സ​യ്ക്കു​ശേ​ഷം വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യെ​ങ്കി​ലും ഒ​രു മ​ണി​ക്കൂ​റി​ന​കം കു​ട്ടി​യു​ടെ സ്ഥി​തി ഗു​രു​ത​ര​മാ​കു​ക​യും തു​ട​ര്‍​ന്നു ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ണ്‍​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. സ്ഥി​തി മോ​ശ​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഐ​സി​യു​വി​ലേ​ക്കു മാ​റ്റി​യെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ മ​ര​ിച്ചു.

കു​ട്ടി​യു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പി​താ​വ് വി​ഷ്ണു ജി​ല്ലാ ക​ള​ക്ട​ര്‍​ക്കും എ​സ്പി​ക്കും ഡി​എം​ഒ​യ്ക്കും പ​രാ​തി ന​ല്‍​കി​യി​രു​ന്നു. മൊ​ഴി​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളു​ടെ രാ​സ​പ​രി​ശോ​ധ​നാ ഫ​ലം ഇ​തു​വ​രെ​യും ല​ഭി​ച്ചി​ട്ടി​ല്ല.

കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഡോ​ക്ട​ര്‍​മാ​ര്‍​ക്കെ​തി​രേ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും സ്ഥാ​പ​ന​ത്തി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മാ​താ​പി​താ​ക്ക​ളും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ‌​യ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി.​എ​സ്. യ​ശോ​ധ​ര​ന്‍, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​മു​ര​ളീ​ധ​ര​ന്‍ തു​ട​ങ്ങി​യ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.