ന്യൂ​മാ​നി​ൽ ദീ​വാ​ലി വി​ത്ത് മൈ​ ഭാ​ര​ത് കാ​ന്പ​യി​ൻ
Wednesday, October 30, 2024 4:05 AM IST
തൊ​ടു​പു​ഴ: ന്യൂ​മാ​ൻ​കോ​ള​ജി​ൽ ദീ​വാ​ലി വി​ത്ത് മൈ​ ഭാ​ര​ത് കാ​ന്പ​യി​നു​മാ​യി എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ്. മൂ​ന്നു ദി​വ​സ​ത്തെ വ്യ​ത്യ​സ്ത​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തു​ന്ന​ത്.
മാ​ർ​ക്ക​റ്റ് ശു​ചീ​ക​ര​ണം, ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി ശു​ചീ​ക​ര​ണ​വും അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ൾ, ട്രാ​ഫി​ക് മാ​നേ​ജ്മെ​ന്‍റ് എ​ന്നീ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് എ​ൻ​എ​സ്എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ന​ഗ​ര​സ​ഭ, വ്യാ​പാ​രി വ്യ​വ​സാ​യി, തൊ​ടു​പു​ഴ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രും എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യേ​ഴ്സി​നൊ​പ്പം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി. കാ​ന്പ​യി​ൻ ഇ​ന്നു സ​മാ​പി​ക്കും.​

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ ജെ​ന്നി കെ. ​അ​ല​ക്സ്, ബ​ർ​സാ​ർ ഫാ.​ ബെ​ൻ​സ​ൻ ആ​ന്‍റ​ണി, ദീ​വാ​ലി വി​ത്ത് മൈ​ ഭാ​ര​ത് കാ​ന്പ​യി​ൻ ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ.​ സി​സ്റ്റ​ർ നോ​യ​ൽ റോ​സ്, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​പി.​സി.​ ഷീ​ല,

ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് കെ.​പി.​ പു​ഷ്പ, വ്യാ​പാ​രി വ്യ​വ​സാ​യി ഭാ​ര​വാ​ഹി​ക​ളാ​യ ന​വാ​സ്, ഷാ​ന​വാ​സ്, പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ഡോ.​ ബോ​ണി ബോ​സ്, ഡോ.​ സി​സ്റ്റ​ർ സി.​ജെ. ബി​ൻ​സി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.