തൊ​പ്പി​യി​ൽ പൊ​ൻ​തൂ​വ​ലാ​യി തൊ​ട്ടി​യാ​ർ: ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത് 40 മെ​ഗാ​വാ​ട്ട്
Tuesday, October 29, 2024 8:15 AM IST
തൊ​ടു​പു​ഴ: തൊ​ട്ടി​യാ​ർ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്പോ​ൾ വൈ​ദ്യു​തി ബോ​ർ​ഡി​നും ജീ​വ​ന​ക്കാ​ർ​ക്കും അ​ഭി​മാ​നി​ക്കാ​നേ​റെ. 2009 ഫെ​ബ്രു​വ​രി മൂ​ന്നി​ന് അ​ന്ന​ത്തെ വൈ​ദ്യു​തി മ​ന്ത്രി എ.​കെ.​ ബാ​ല​നാ​ണ് പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

2013 മെ​യി​ൽ പ​ദ്ധ​തി​ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​ണ് ക​രാ​ർ ഒ​പ്പു​വ​ച്ച​ത്. പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ സ്ഥ​ലം യ​ഥാ​സ​മ​യം ഏ​റ്റെ​ടു​ക്കാ​നാ​കാ​തെവ​ന്ന​തും വ​നം​വ​കു​പ്പി​ന്‍റെ ര​ണ്ടാം​ഘ​ട്ട അ​നു​മ​തി ല​ഭി​ക്കാ​ത്ത​തും ക​രാ​റു​കാ​രു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളും പ​ദ്ധ​തി അ​നി​ശ്ചി​ത​മാ​യി നീ​ണ്ടു​പോ​കാ​ൻ കാ​ര​ണ​മാ​യി.

ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യു​ള്ള സി​പി​പി​എ​ൽ ക​ന്പ​നി​യും ചൈ​നീ​സ് ക​ന്പ​നി​യാ​യ ചോം​ഗ്ചിം​ഗും ഉ​ൾ​പ്പെ​ട്ട ക​ണ്‍​സോ​ർ​ഷ്യ​മാ​ണ് നി​ർ​മാ​ണ ക​രാ​ർ എ​ടു​ത്ത​ത്. 140 കോ​ടി​യാ​യി​രു​ന്നു ടെ​ണ്ട​ർ തു​ക. പി​ന്നീ​ട് സ്ഥ​ലം ഏ​റ്റെ​ടു​ത്തു ന​ൽ​കു​ന്ന​തു സം​ബ​ന്ധി​ച്ചു​ള്ള ത​ർ​ക്കംമൂ​ലം ഫോ​ർ​ക്ലോ​ഷ​ർ ന​ട​പ​ടി​യി​ലൂ​ടെ 2016-ൽ​ക​രാ​റു​കാ​രെ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം 33.80 ശ​ത​മാ​നം ജോ​ലി​ക​ളാ​ണ് പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്ന​ത്.​

അ​വ​ശേ​ഷി​ക്കു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി 280 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി ന​ൽ​കു​ക​യും 2018 ഏ​പ്രി​ൽ അ​ഞ്ചി​ന് സി​വി​ൽ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ക​രാ​ർ പ്രി​ൽ-​എ​സ്എ​സ്ഐ​പി​എ​ൽ എ​ന്ന ക​ണ്‍​സോ​ർ​ഷ്യ​വു​മാ​യി ഒ​പ്പു​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​ല​ക്‌ട്രോ-​മെ​ക്കാ​നി​ക്ക​ൽ ജോ​ലി​ക​ൾ വൈ​ദ്യു​തി ബോ​ർ​ഡ് സ്വ​ന്തം നി​ല​യി​ലാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്. ഇ​തി​നാ​യി ഈ ​രം​ഗ​ത്ത് വൈ​ദ​ഗ്ധ്യ​മു​ള്ള ജീ​വ​ന​ക്കാ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ചു​ക്കാ​ൻ​പി​ടി​ച്ച​ത് നാ​ൽ​വ​ർ​സം​ഘം

വൈ​ദ്യു​തി ബോ​ർ​ഡ് സ്വ​ന്തം നി​ല​യ്ക്ക് നി​ർ​മാ​ണം ഏ​റ്റെ​ടു​ത്ത​തു​മു​ത​ൽ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തു​വ​രെ ഇ​ല​ക‌്ട്രിക്ക​ൽ ജോ​ലി​ക​ൾ ന​ട​ത്തി​യ​ത് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ​മാ​രാ​യ ബി​നു വ​ർ​ഗീ​സ്, എ​ൻ.​ സു​ഭാ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു.​ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ അ​നൂ​പ് പോ​ൾ, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ബെ​ന്നി പോ​ൾ എ​ന്നി​വ​രും ഇ​വ​രു​ടെ സ​ഹാ​യ​ത്തി​നു​ണ്ടാ​യി​രു​ന്നു. സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ചി​ല​ർ വി​ര​മി​ച്ചു. മീ​ൻ​ക​ട്ട് സി​വി​ൽ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നി​യ​ർ പി.​ പ്ര​മീ​ള​ദേ​വി​യു​ടെ നേ​തൃ​​പാ​ട​വം പ​ദ്ധ​തി​ക്ക് ഗ​തി​വേ​ഗം കൂ​ട്ടി.

ചൈ​ന​യി​ൽനി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത ഉ​പ​ക​ര​ണ​ങ്ങ​ളാ​യ​തി​നാ​ൽ ജോ​ലി​ക​ൾ ഏ​റെ ശ്ര​മ​ക​ര​മാ​യി​രു​ന്നു. പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ​യും ഉ​പ​ക​ര​ണ​ങ്ങ​ളും കൈ​വ​ശ​മു​ണ്ടെ​ങ്കി​ലും ഇ​വ കൂ​ട്ടി​യോ​ജി​പ്പി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ജോ​ലി​ക​ൾ​ക്ക് ചൈ​നീ​സ് ഭാ​ഷ ത​ട​സ​മാ​യി. പ​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ലും ചൈ​നീ​സ് ഭാ​ഷ ഇം​ഗ്ലീ​ഷി​ലേ​ക്കും മ​റ്റും ത​ർ​ജ​മ​ചെ​യ്താ​ണ് ജോ​ലി​ക​ൾ ന​ട​ത്തി​യ​ത്.

ഇ​തി​നി​ടെ 2018-ലെ ​പ്ര​ള​യ​ത്തി​ൽ നി​ർ​മാ​ണ​ത്തി​നാ​യി എ​ത്തി​ച്ച നി​ര​വ​ധി മെ​ഷിന​റി​കൾ ഒ​ഴു​കി​പ്പോ​കു​ക​യും ചെ​ളിക​യ​റി ന​ശി​ക്കു​ക​യും ചെ​യ്തു. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ചെ​ളി​ക്കു​ണ്ടാ​യി മാ​റി​യ പ്ര​ദേ​ശ​ത്ത് 40 മെ​ഗാ​വാ​ട്ട് ഉ​ത്പാ​ദ​ന ശേ​ഷി​യു​ള്ള വൈ​ദ്യു​തി പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യ​ത് കെഎ​സ്ഇ​ബി​യു​ടെ തൊ​പ്പി​യി​ലെ പൊ​ൻ​തൂ​വ​ലാ​ണ്. പെ​രി​യാ​റി​ന്‍റെ ക​ര​യി​ൽ നീ​ണ്ട​പാ​റ​യി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള വൈ​ദ്യു​ത നി​ല​യ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​തി​നു പെ​രി​യാ​റി​നു കു​റു​കെ 110 മീ​റ്റ​ർ നീ​ള​മു​ള്ള പു​തി​യ പാ​ല​വും നി​ർ​മി​ച്ചി​ട്ടു​ണ്ടെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​പ​ദ്ധ​തി​ക്കു​ണ്ട്.