ക​രതൊ​ടാതെ മാ​രി​യി​ൽ ക​ലു​ങ്ക് പാ​ലം; ക​ട​ക്കാനാകുമോ അ​ക്ക​രെ​യി​ക്കരെ
Wednesday, October 30, 2024 4:05 AM IST
എ​ങ്ങു​മെ​ത്താ​തെ അ​പ്രോ​ച്ച് റോ​ഡ്

തൊ​ടു​പു​ഴ: നി​ർ​മാ​ണം തു​ട​ങ്ങി പ​ത്തു വ​ർ​ഷം പി​ന്നി​ട്ടെ​ങ്കി​ലും മാ​രി​യി​ൽ ക​ലു​ങ്ക് പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് ക​ര തൊ​ടു​ന്നി​ല്ല. ഒ​രു ക​ര​യി​ൽ അ​പ്രോ​ച്ച് റോ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​റാ​യി​ട്ടും മ​റു​ക​ര​യി​ലെ നി​ർ​മാ​ണം എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യു​ള്ള സ്ഥ​ല​മെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കൈ​മാ​റി​യി​ട്ടും നി​ർ​മാ​ണം ന​ട​ത്താ​ത്ത​തി​നു പി​ന്നി​ൽ സ​ർ​ക്കാ​ർ അ​നാ​സ്ഥ​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം.

പാ​ല​ത്തി​ന്‍റെ മാ​രി​യി​ൽ ക​ലു​ങ്ക് ഭാ​ഗ​ത്തെ നി​ർ​മാ​ണ​മാ​ണ് ഇ​പ്പോ​ൾ പൂ​ർ​ത്തി​യാ​കാ​റാ​യ​ത്. ടാ​റിം​ഗ് ജോ​ലി​ക​ൾ മാ​ത്ര​മാ​ണ് ഇ​നി ന​ട​ക്കാ​നു​ള്ള​ത്. പി.​ജെ.​ ജോ​സ​ഫ് എം​എ​ൽ എ​യു​ടെ ആ​സ്തിവി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് 1.80 കോ​ടി ഉ​പ​യോ​ഗി​ച്ചു​ള്ള നി​ർ​മാ​ണ ജോ​ലി​ക​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. ഏ​താ​നും ദി​വ​സ​ത്തി​നു​ള്ളി​ൽ ടാ​റിം​ഗ് ഉ​ൾ​പ്പെ​ടെ പൂ​ർ​ത്തി​യാ​ക്കി റോ​ഡ് ഗ​താ​ഗ​തസ​ജ്ജ​മാ​കും.

എ​ന്നാ​ൽ പാ​ല​ത്തി​ന്‍റെ മ​റു​ക​ര​യി​ലേ​യ്ക്ക് എ​ങ്ങ​നെ ക​ട​ക്കു​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ചോ​ദ്യം. മൂ​ന്നു വ​ർ​ഷ​ത്തി​നു മു​ന്പുത​ന്നെ ഇ​വി​ടെ അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യു​ള്ള സ്ഥ​ല​മെ​ടു​പ്പ് പൂ​ർ​ത്തി​യാ​യ​താ​ണ്. സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​മാ​യു​ള്ള ത​ർ​ക്ക​വും ജി​ല്ലാ ഭ​ര​ണ​കൂ​ടം ഇ​ട​പെ​ട്ട് പ​രി​ഹ​രി​ച്ചു. സ്ഥ​ല​മു​ട​മ​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​വും ന​ൽ​കി.

ഇ​വി​ടെ അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി 90 ല​ക്ഷ​വും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി നി​ർ​മാ​ണം ന​ട​ത്തി​യാ​ൽ മ​തി​യെ​ന്നി​രി​ക്കെ​യാ​ണ് പ​ദ്ധ​തി അ​നി​ശ്ചി​ത​മാ​യി നീ​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന​ത്.

തൊ​ടു​പു​ഴ​യാ​റി​നു കു​റു​കെ കാ​ഞ്ഞി​ര​മ​റ്റ​ത്തെ​യും ഒ​ള​മ​റ്റ​ത്തെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​ത്തി​ന് 2013ലാ​ണ് ത​റ​ക്ക​ല്ലി​ട്ട​ത്. ര​ണ്ടു വ​ർ​ഷം കൊ​ണ്ട് 2015ൽ ​പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. പി​ന്നീ​ടാ​ണ് അ​പ്രോ​ച്ച് റോ​ഡി​നാ​യി നാ​ട്ടു​കാ​ർ കാ​ത്തി​രി​പ്പ് തു​ട​ങ്ങി​യ​ത്. ഇ​തി​നി​ടെ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സും പാ​ലം സ​ന്ദ​ർ​ശി​ച്ചു. അ​പ്രോ​ച്ച് റോ​ഡ് നി​ർ​മി​ച്ച് പാ​ലം ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നുകൊ​ടു​ക്കു​മെ​ന്ന മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​വും പാ​ഴ്‌വാ​ക്കാ​യി മാ​റി.

അ​പ്രോ​ച്ച് റോ​ഡ് പൂ​ർ​ത്തീ​ക​രി​ച്ചാ​ൽ ഇ​ടു​ക്കി റോ​ഡി​ൽനി​ന്നു വ​രു​ന്ന വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് ഇ​തു​വ​ഴി കാ​ഞ്ഞി​ര​മ​റ്റം, തെ​ക്കും​ഭാ​ഗം, ഇ​ട​വെ​ട്ടി, ആ​ല​ക്കോ​ട് തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് എ​ളു​പ്പം ക​ട​ന്നുപോ​കാ​ൻ സാ​ധി​ക്കും. തൊ​ടു​പു​ഴ ഭാ​ഗ​ത്തുനി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്കും ഇ​ത് ഏ​റെ ഗു​ണ​ക​ര​മാ​കും. ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നും പ​രി​ഹാ​രം കാ​ണാ​നാ​കും.

കാ​ഞ്ഞി​ര​മ​റ്റ​ത്തുനി​ന്ന് മു​ത​ലി​യാ​ർ​മ​ഠം പ്ര​ദേ​ശ​ത്തു കൂ​ടി കാ​രി​ക്കോ​ട് എ​ത്തി​ച്ചേ​രു​ന്ന പു​തി​യ ബൈ​പാ​സ് നി​ർ​മി​ക്കാ​നും ല​ക്ഷ്യ​മു​ണ്ട്. ഇ​തു തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യു​ടെ​യും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും വി​ക​സ​ന​ത്തി​ന് ഗു​ണ​ക​ര​മാ​കും.