കട്ടപ്പന: വിഷരഹിത പച്ചക്കറി കൃഷിയുടെ ഭാഗമായി ഒരുമിച്ച് വിതക്കാം ഒരുമിച്ച് കൊയ്യാം എന്ന ആശയവുമായി ലയണ്‍സ് ഡിസ്ട്രിക്ട്-318ന്റെ ആഭിമുഖ്യത്തിൽ കട്ടപ്പന ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജൈവ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം കട്ടപ്പനയിൽ ലയണ്‍സ് ഡിസ്ട്രിക്ട് ഗവർണർ രാജൻ നന്പൂതിരി ഉദ്ഘാടനം ചെയ്തു.
ട്രഷറർ കെ. ശശിധരൻ നൽകിയ 50 സെന്റ് സ്ഥലത്താണ് കൃഷി ആരംഭിച്ചത്. വെണ്ട, വഴുതന, പച്ചമുളക്, തക്കാളി, കാബേജ്, പയർ, കോവൽ, ചീര തുടങ്ങിയ കൃഷിയാണ് ഇറക്കിയിരിക്കുന്നത്. കട്ടപ്പന ലയണ്‍സ് ക്ലബ് പ്രസിഡന്റ് സെൻസ് കുര്യൻ അധ്യക്ഷത വഹിച്ചു.
സാജു ജോർജ്, മനോജ് അംബുജാക്ഷൻ, ശ്രീജിത്ത് ഉണ്ണിത്താൻ, ജോർജ് തോമസ്, ജോസ് മംഗലി, അമൽ മാത്യൂ, രാജീവ് ജോർജ്, ജെബിൻ ജോസ്, കെ. ശശിധരൻ തുടങ്ങിയവർ നേതൃത്വം നൽകി.