ഏ​ല​യ്ക്കാ​ മോ​ഷ്ടാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്തു
Tuesday, October 29, 2024 8:15 AM IST
രാ​ജാ​ക്കാ​ട്:​ രാ​ജാ​ക്കാ​ട് മുന്നൂറേ​ക്ക​റി​ലെ ഏ​ലം സ്റ്റോ​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഏ​ല​യ്ക്കാ​ മോ​ഷ്ടി​ച്ചു വി​റ്റ ര​ണ്ടു പേ​രെ രാ​ജാ​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബോ​ഡി മ​ല്ലിം​ഗാ​പു​രം ക​ർ​ണ​രാ​ജ (28), മാ​വ​ടി ച​ന്ദ​ന​പ്പാ​റ മു​ത്തു​ക്ക​റു​പ്പ​ൻ (31) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 19ന് ​രാ​ത്രി 11ന് ​മു​ന്നൂ​റേ​ക്ക​ർ ഓ​മ്പ​ളാ​യി​ൽ എ​സ്റ്റേ​റ്റി​ന്‍റെ സ്റ്റോ​ർ മു​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൂ​ന്നു ചാ​ക്ക് ഏ​ല​യ്ക്കാ​യ​യി​ൽനി​ന്ന് 52 കി​ലോ തൂ​ക്കം വ​രു​ന്ന ഒ​രു ചാ​ക്ക് ഏ​ല​യ്ക്കാ​യാണ് പ്ര​തി​ക​ൾ മോ​ഷ്ടി​ച്ച​ത്.

മോ​ഷ്ടി​ച്ച ഏ​ല​യ്ക്കാ​ ര​ണ്ടാം പ്ര​തി മു​ത്തു​ക്ക​റു​പ്പ​ന്‍റെ കെ​എ​ൽ 50 8397 ബൊ​ലേ​റോ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി പു​ത്ത​ടി​യി​ലെ മ​ല​ഞ്ച​ര​ക്ക് ക​ട​യി​ൽ വി​റ്റു.​ തു​ട​ർ​ന്ന് ഒ​ന്നാം പ്ര​തി​യാ​യ ക​ർ​ണ​രാ​ജ​യെ മ​ല്ലിം​ഗാ​പു​ര​ത്ത് കൊ​ണ്ടുപോ​യി വി​ട്ടശേ​ഷം മു​ത്തു​ക്ക​റു​പ്പ​ൻ മ​ട​ങ്ങിപ്പോ​ന്നു.​

മു​ത്തു​ക്ക​റു​പ്പ​ന്‍റെ ഭാ​ര്യവീ​ട് മ​ല്ലിം​ഗാ​പു​ര​ത്താ​ണ്. മോ​ഷ​ണം ന​ട​ന്ന എ​സ്റ്റേ​റ്റി​ലെ മു​ൻ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ത​മി​ഴ്നാ​ട് മ​ല്ലിം​ഗാ​പു​രം സ്വ​ദേ​ശി രാ​ജേ​ഷി​ന്‍റെ നി​ർ​ദേശ​പ്ര​കാ​ര​മാ​ണ് പ്ര​തി​ക​ൾ മോ​ഷ​ണം ന​ട​ത്തി​യ​ത്.

സി​സിടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച അ​ന്വേ​ഷ​ണസം​ഘം 27 ന് ​വൈ​കു​ന്നേ​രം മ​ല്ലിം​ഗാ​പു​രം മ​ദ്യ​ഷാ​പ്പി​ന് സ​മീ​പ​ത്തു​നി​ന്നു ക​ർ​ണ​രാ​ജ​യെ പി​ടി​കൂ​ടി. അ​യാ​ളു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​വ​ടി ച​ന്ദ​ന​പ്പാ​റ സൂ​ര്യാ പ്ലാ​ന്‍റേ​ഷ​ൻ ല​യ​ത്തി​ൽ താ​മ​സി​ക്കു​ന്ന മു​ത്തു​ക്ക​റു​പ്പ​നെ അ​റ​സ്റ്റ് ചെ​യ്ത് വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​

മൂ​ന്നാ​ർ ഡി​വൈ​എ​സ്പി​യു​ടെ നി​ർ​ദേശ​പ്ര​കാ​രം രാ​ജാ​ക്കാ​ട് എ​സ്എ​ച്ച്ഒ ​വി. വി​നോ​ദ്കു​മാ​ർ, എ​സ്ഐ​മാ​രാ​യ സ​ജി എ​ൻ.​ പോ​ൾ, കെ.​എ​ൽ. സി​ബി, എ​സ്‌സിപി ഒ. ​സ​ന്തോ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.​ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ബാ​ക്കി പ്ര​തി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. അ​ടി​മാ​ലി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.