വി​ദ​ഗ്ധ ചി​കി​ത്സയൊ​രു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജ്‌
Sunday, June 16, 2024 11:23 PM IST
ആല​പ്പു​ഴ: ജി​ല്ല​യി​ൽ കാ​ക്ക​ക​ളി‍​ൽ ഉ​ൾ​പ്പെ​ടെ പ​ക്ഷി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യവ​കു​പ്പ് പ​രി​ശോ​ധ​ന​ക​ളും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും ശ​ക്ത​മാ​ക്കി. പ​ക്ഷി​പ്പ​നി മ​നു​ഷ്യ​രെ ബാ​ധി​ക്കാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ച​തു കൂ​ടാ​തെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഐ​സ​ലേ​ഷ​ൻ സെ​ന്‍റ​റും തു​റ​ന്നു. ഐ​സ​ലേ​ഷ​ൻ സെ​ന്‍റ​ർ ത​യാ​റാ​ക്ക​ണ​മെ​ന്നു മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​ദേ​ശി​ച്ചി​രു​ന്നു. പ​ക്ഷി​പ്പ​നി പ്ര​ഭ​വ കേ​ന്ദ്ര​ത്തി​ന്‍റെ മൂ കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള സ്ഥ​ലം ഇ​ൻ​ഫ​ക്‌​ഷ​ൻ‌ സോ​ണാ​യി തി​രി​ച്ചാ​ണു നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ൽ പ​നി ല​ക്ഷ​ണ​ങ്ങ​ൾ കാ​ണു​ന്ന​വ​രെ പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ഇ​വ​ർ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച പ​ക്ഷി​ക​ളു​മാ​യി ഇ​ട​പ​ഴ​കി​യി​ട്ടു​ണ്ടോ​യെ​ന്നു ക​ണ്ടെ​ത്തും.

കോ​വി​ഡി​നു സ​മാ​ന​മാ​യി മൂ​ക്കി​ൽനി​ന്നു സ്ര​വ​മെ​ടു​ത്താ​ണു പ​രി​ശോ​ധ​ന. വൈ​റ​ൽ പ​നി​യു​ള്ള​വ​ർ​ക്ക് ആ​ന്റി വൈ​റ​ൽ ഗു​ളി​ക​ക​ൾ ഉ​ട​ൻ ത​ന്നെ ന​ൽ​കി ചി​കി​ത്സ ന​ൽ​കു​ന്നു​മു​ണ്ട്. ഇ​തുസം​ബ​ന്ധി​ച്ചു രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ എ​ല്ലാ ആ​ശു​പ​ത്രി​ക​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യ​ത്തോ​ടുകൂ​ടി​യ മൂന്നു ഐ​സി​യു കി​ട​ക്ക​ക​ളും 20 ഐ​സ​ലേ​ഷ​ൻ കി​ട​ക്ക​ക​ളു​മു​ള്ള ഐ​സ​ലേ​ഷ​ൻ വാ​ർ​ഡാ​ണ് സ​ജ്ജ​മാ​ക്കി​യ​ത്. രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രി​ൽനി​ന്നു ശേ​ഖ​രി​ക്കു​ന്ന സ്ര​വ സാം​പി​ൾ ആ​ല​പ്പു​ഴ​യി​ലെ നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി​യി​ലാ​ണു പ​രി​ശോ​ധി​ക്കു​ന്ന​ത്.