മൂ​ന്നു റോ​ഡു​ക​ള്‍​ക്കാ​യി 27 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി
Sunday, November 10, 2024 4:33 AM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ മൂ​ന്നു റോ​ഡു​ക​ള്‍ ബി​എം​ബി​സി നി​ല​വാ​ര​ത്തി​ല്‍ ന​വീ​ക​രി​ച്ചു നി​ര്‍​മി​ക്കു​ന്ന​തി​നാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഭ​ര​ണാ​നു​മ​തി ന​ല്‍​കി. 27 കോ​ടി രൂ​പ​യു​ടെ നി​ര്‍​മാ​ണ​പ്ര​വൃ​ത്തി​ക​ള്‍​ക്കാ​ണ് അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

തി​രു​വ​ല്ല നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ക​ട​പ്ര - വീ​യ​പു​രം റോ​ഡി​ന് പ​ത്തു​കോ​ടി രൂ​പ​യും കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ മാ​ങ്കാ​ട് - കു​ന്നി​ട റോ​ഡി​ന് 10.5 കോ​ടി രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

കോ​ന്നി മ​ണ്ഡ​ല​ത്തി​ലെ വ​യ്യാ​റ്റു​പു​ഴ - തേ​ര​ക​ത്തു​മ​ണ്ണ് - മ​ണി​പ്ലാ​വ് - നീ​ലി​പി​ലാ​വ് - ചി​റ്റാ​ര്‍ ഓ​ള്‍​ഡ് ബ​സ് സ്റ്റാ​ന്‍​ഡ് - ഫോ​റ​സ്റ്റ് ഡി​പ്പോ - മ​ണ​ക്ക​യം ചി​റ്റാ​ര്‍ ടൗ​ണ്‍ റോ​ഡ് - ഹി​ന്ദി മു​ക്ക്- താ​ഴേ​പാ​മ്പി​നി - ചി​റ്റാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ റോ​ഡ് 1.1 കി​ലോ​മീറ്റര്‍ ബി​എം​ബി​സി നി​ല​വാ​ര​ത്തി​ലും ഏ​ഴു കി​ലോ​മീ​റ്റ​ര്‍ 20 എം​എം സി​സി ഓ​വ​ര്‍​ലേ ചെ​യ്യു​ന്ന​തി​നു​മാ​യി 6.7 കോ​ടി രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.