തു​ന്പ​മ​ൺ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ലെ പോ​ലീ​സ് മ​ർ​ദ​നം; ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു
Sunday, November 10, 2024 4:14 AM IST
പ​ത്ത​നം​തി​ട്ട: തു​മ്പ​മ​ൺ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ള്ള​വോ​ട്ട് ചെ​യ്ത​ത് ചോ​ദ്യം ചെ​യ്ത​തി​നു പി​ന്നാ​ലെ കോ​ൺ​ഗ്ര​സ് പ​ന്ത​ളം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സ​ഖ​റി​യാ വ​ർ​ഗീ​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ജെ. ര​ഞ്ജു,

കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ജോ​ഷ്വാ എ​ൻ. വ​ർ​ഗീ​സ് ഉ​ൾ​പ്പ​ടെ​യു​ള്ള നേ​താ​ക്ക​ളെ പോ​ലീ​സ് ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ കോ​ൺ​ഗ്ര​സ് പ​ന്ത​ളം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ന​ൽ​കി​യ സ്വ​കാ​ര്യ അ​ന്യാ​യം അ​ടൂ​ർ ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു.

തു​ട​ർ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​സി​ൽ പ്ര​തി​പ​ട്ടി​ക​യി​ലു​ള്ള ഡി​വൈ​എ​സ്പി വി​ദ്യാ​ധ​ര​ൻ, സി​ഐ ശി​വ​കു​മാ​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ശ്രീ​രാ​ജ്, റെ​ജി ജോ​ൺ എ​ന്നി​വ​ർ​ക്ക് കോ​ട​തി നോ​ട്ടീ​സ​യ​ച്ചു.

ഹ​ർ​ജി​ക്കാ​ർ​ക്കു​വേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​യ ബി​ജു വ​ർ​ഗീ​സ്, തൗ​ഫീ​ക്ക് രാ​ജ​ൻ എ​ന്നി​വ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.