അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ലെ ക​ർ​ഷ​ക​ർ​ക്ക് പു​തി​യ നെ​ൽ​വി​ത്ത് എ​ത്തി​ക്കും
Saturday, November 9, 2024 4:23 AM IST
തി​രു​വ​ല്ല: മു​ള​യ്ക്കാ​ത്ത വി​ത്ത് ല​ഭി​ച്ച​തി​നെത്തു​ട​ർ​ന്ന് വി​ത മു​ട​ങ്ങി​യ അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ലെ ക​ർ​ഷ​ക​ർ​ക്ക് പു​തി​യ നെ​ൽ​വി​ത്ത് എ​ത്തി​ക്കും. മ​ണ്ണു​ത്തി കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽനി​ന്നാ​ണ് 50 ട​ൺ നെ​ൽ​വി​ത്ത് എ​ത്തി​ക്കു​ന്ന​ത്. ക​ർ​ഷ​ക​ർ​ക്ക് ഇ​ഷ്ട​പ്പെ​ട്ട ജ്യോ​തിവി​ത്തുത​ന്നെ ല​ഭി​ക്കും. ഇ​തി​നാ​യി സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​രു​മാ​യി ധാ​ര​ണ​യി​ലെ​ത്തി. മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ വി​ത്ത് എ​ത്തി​ക്കാ​നാ​ണ് നീ​ക്കം.

വി​ത്ത് കി​ളി​ർ​ക്കു​മോ​യെ​ന്ന് പ​രി​ശോ​ധി​ച്ച് അ​ടു​ത്ത​യാ​ഴ്ച അ​വ​സാ​ന​ത്തോ​ടെ പാ​ട​ത്ത് വി​ത​യ്ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ർ​ഷ​ക​ർ. പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ലെ പ​ത്ത് ഏ​ക്ക​റോ​ളം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് വി​ത ന​ട​ത്താ​നു​ള്ള​ത്. നാ​നൂ​റി​ല​ധി​കം ക​ർ​ഷ​ക​രാ​ണ് വി​ത്തി​നു​വേ​ണ്ടി കാ​ത്തി​രി​ക്കു​ന്ന​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ക​ർ​ഷ​ക​പ്ര​തി​നി​ധി​ക​ളും പെ​രി​ങ്ങ​ര സ​ഹ​ക​ര​ണ ബാ​ങ്ക് അ​ധി​കൃ​ത​രും പ​ങ്കെ​ടു​ത്ത അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ലാ​ണ് പു​തു​താ​യി വി​ത്ത് എ​ത്തി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

നാ​ഷ​ണ​ൽ സീ​ഡ്‌ കോ​ർ​പ​റേ​ഷ​നി​ൽനി​ന്ന് ഇ​ത്ത​വ​ണ ല​ഭി​ച്ച നെ​ൽ​വി​ത്ത് മു​ള​യ്ക്കാ​ത്ത​തി​രു​ന്ന​തി​നേ ത്തു​ട​ർ​ന്ന് വി​ത വൈ​കി​യി​രു​ന്നു. ഈ​ മാ​സം ആ​ദ്യ​വാ​ര​ത്തി​ൽ വി​ത​യ്ക്കാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന പാ​ട​ങ്ങ​ളി​ൽ ര​ണ്ടാ​ഴ്ച​യോ​ള​മാ​ണ് വി​ത വൈ​കി​യ​ത്.

മു​ള​യ്ക്കാ​ത്ത വി​ത്ത് തി​രി​കെ ന​ൽ​കും

നാ​ഷ​ണ​ൽ സീ​ഡ് കോ​ർ​പ​റേ​ഷ​ന്‍റെ മു​ള​യ്ക്കാ​ത്ത വി​ത്ത് തി​രി​കെ ന​ൽ​കും. വി​ത്തി​നു ന​ൽ​കി​യ പ​ണം തി​രി​ച്ചു​വാ​ങ്ങി മ​ണ്ണു​ത്തി കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കൈ​മാ​റും. ക​ർ​ഷ​ക​ർ​ക്ക് ബാ​ധ്യ​ത ഉ​ണ്ടാ​കാ​ത്ത​വി​ധ​ത്തി​ലാ​ണ് പു​തി​യ വി​ത്ത് വാ​ങ്ങു​ന്ന​ത്. അ​തേ​സ​മ​യം ക​ർ​ഷ​ക​രു​ടെ പ​രാ​തി​യെത്തു​ട​ർ​ന്ന് കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി സാ​മ്പി​ൾ ശേ​ഖ​രി​ച്ച വി​ത്തു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം ഇ​തേ​വ​രെ​യും ല​ഭി​ച്ചി​ട്ടി​ല്ല.

ജി​ല്ല​യി​ൽ ഏ​റ്റ​വു​മ​ധി​കം നെ​ൽ​ക്കൃ​ഷി​യു​ള്ള പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ലാ​ണ് ഇ​ക്കു​റി നെ​ൽ​വി​ത്ത് കി​ളി​ർ​ക്കാ​തെ വി​ത വൈ​കി​യ​ത്. പ​ട​വി​ന​കം ബി ​പാ​ട​ത്തെ ക​ർ​ഷ​ക​ർ മു​ള​യ്ക്കാ​ത്ത വി​ത്ത് ഒ​ഴി​വാ​ക്കി സ്വ​കാ​ര്യ ഏ​ജ​ൻ​സി​യു​ടെ വി​ത്ത് വാ​ങ്ങി ദീ​പാ​വ​ലി നാ​ളി​ൽത​ന്നെ വി​ത​ച്ചു. എ​ന്നാ​ൽ നി​ലം ഒ​രു​ക്കി​യ മ​റ്റു പാ​ട​ശേ​ഖ​ര​ങ്ങ​ൾ വി​ത കാ​ത്തി​രി​ക്കു​ക​യാ​ണ്.

വി​ത താ​മ​സി​ച്ചാ​ൽ വി​ള​വെ​ടു​പ്പ് നീ​ണ്ടു​പോ​കു​ം. ഇ​ത് ക​ർ​ഷ​ക​ർ​ക്ക് സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കും. വി​ള​വെ​ടു​പ്പ് സ​മ​യം തെ​റ്റി​യാ​ൽ വേ​ന​ൽ​മ​ഴ ഭീ​ഷ​ണി​യാ​കു​മെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു.