ഷ​യ്ജി ജേ​ക്ക​ബ് തോ​മ​സി​ന് ക​ർ​ഷ​ക അവാർഡ്; സ്പോ​ർ​ട്സ് അ​വാ​ർ​ഡ് റീ​ബാ ബെ​ന്നി​ക്ക്
Wednesday, September 18, 2024 2:51 AM IST
തി​രു​വ​ല്ല: മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യു​ടെ 2024 ലെ ​മാ​ർ​ത്തോ​മ്മാ ക​ർ​ഷ​ക അ​വാ​ർ​ഡ് മാ​രാ​മ​ൺ മാ​ർ​ത്തോ​മ്മാ ഇ​ട​വ​കാം​ഗം ക​ള​ത്ര​യി​ൽ ഷ​യ്ജി ജേ​ക്ക​ബ് തോ​മ​സി​നു ന​ൽ​കു​ന്ന​തി​നു മാ​ർ​ത്തോ​മ്മാ സ​ഭാ കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ചു. 25,000 രൂ​പ​യും ഫ​ല​ക​വു​മാ​ണ് അ​വാ​ർ​ഡ്.

പ്ര​ഥ​മ മാ​ർ​ത്തോ​മ്മാ സ്പോ​ർ​ട്സ് അ​വാ​ർ​ഡ് റാ​യ്പൂ​ര് മാ​ർ​ത്തോ​മ്മാ ഇ​ട​വ​കാം​ഗം കോ​മ​ൺ​വെ​ൽ​ത്ത് ഫെ​ൻ​സിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പ് വെ​ള്ളി മെ​ഡ​ൽ ജേ​താ​വ് റീ​ബാ ബെ​ന്നി​ക്ക് ന​ല്കും. 25,000 രൂ​പ​യും ഫ​ല​ക​വു​മാ​ണ് അ​വാ​ർ​ഡ്.

മി​ക​ച്ച ഗ്ര​ന്ഥ​ര​ച​ന​യ്ക്കു വൈ​ദി​ക​ർ​ക്കു​ള്ള മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യു​ടെ മാ​ളി​യേ​ക്ക​ൽ എം.​സി. ജോ​ർ​ജ് അ​ച്ച​ൻ മെ​മ്മോ​റി​യ​ൽ എ​ൻ​ഡോ​വ്മെ​ന്‍റ് പ്രൈ​സ് റ​വ. ഡോ. ​ഏ​ബ്ര​ഹാം ഫി​ലി​പ്പി​നും (പു​സ്ത​കം: ‘ജീ​സ​സ് ട്ര​ഡീ​ഷ​ൻ ഇ​ൻ ദ ​ജോ​ഹ​നൈന​ൻ റൈ​റ്റിം​ഗ്സ്') റ​വ. മാ​ത്യു തോ​മ​സ് വ​ട്ട​ക്കോ​ട്ടാ​ൽ മെ​മ്മോ​റി​യ​ൽ എ​ൻ​ഡോ​വ്മെ​ന്‍റ് പ്രൈ​സ് റ​വ. ജോ​സ​ഫ് വ​ർ​ഗീ​സി​ന്‍റെ 'സ്നേ​ഹ​ധാ​ര' എ​ന്ന ക​വി​താ സ​മാ​ഹാ​ര​ത്തി​നും റ​വ. ആ​ൻ​സ​ൺ തോ​മ​സി​ന്‍റെ 'ജീ​വി​ത​വും ഇ​ട​ർ​മക​ളും' എ​ന്ന ഗ്ര​ന്ഥ​ത്തി​നും ന​ൽ​കു​ന്ന​തി​നും സ​ഭാ കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ചു.

2024 ലെ ​മാ​ർ​ത്തോ​മ്മാ ഹ​രി​ത അ​വാ​ർ​ഡ് പ​ന്ത​ളം മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യ്ക്കും (ഇ​ട​വ​ക വി​ഭാ​ഗം) ച​ര​ൽ​ക്കു​ന്ന് ക്രി​സ്ത്യ​ൻ എ​ഡ്യു​ക്കേ​ഷ​ൻ സെ​ന്‍ററി​നും (സ്ഥാ​പ​ന വി​ഭാ​ഗം) ന​ൽ​കും. 10,000 രൂ​പ​യും ഫ​ല​ക​വു​മാ​ണ് അ​വാ​ർ​ഡ്. പ​രി​സ്ഥി​തി അ​വ​ബോ​ധം സ​ഭ​യു​ടെ പ്രേ​ഷി​ത​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി പ​രി​ഗ​ണി​ക്കു​ന്ന​തി​നും സ​ഭാം​ഗ​ങ്ങ​ളി​ൽ സാ​മൂ​ഹി​കപ്ര​തി​ബ​ദ്ധ​ത വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നും വേ​ണ്ടി ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന അ​വാ​ർ​ഡാ​ണി​ത്.

2024 ലെ ​മാ​ർ​ത്തോ​മ്മാ സെ​മി​ത്തേ​രി സം​ര​ക്ഷ​ണ അ​വാ​ർ​ഡ് ഒ​ന്നാം സ്ഥാ​നം കു​റ​ത്തി​കാ​ട് ജെ​റു​സ​ലേം മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യ്ക്കും (15,000 രൂ​പ​യും ഫ​ല​ക​വും) ര​ണ്ടാം സ്ഥാ​നം പ​ന​വേ​ലി ബ​ഥേ​ൽ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യ്ക്കും (10,000 ‌രൂ​പ​യും ഫ​ല​ക​വും) ന​ല്‌​കും. ഡോ​ക്ട​റേ​റ്റ് നേ​ടി​യ അ​ധ്യാ​പ​ക​ർ​ക്കും റാ​ങ്ക് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മു​ള്ള മെ​റി​റ്റ് അ​വാ​ർ​ഡു​ക​ളും നാ​ളെ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ വി​ത​ര​ണം ചെ​യ്യും.