ആ​റ​ന്മു​ള ഉ​ത്ര​ട്ടാ​തി ജ​ലോ​ത്സ​വം നാ​ളെ ; ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ല്‍
Tuesday, September 17, 2024 12:46 AM IST
ആ​റ​ന്മു​ള: ഉ​ത്ര​ട്ടാ​തി ജ​ലോ​ത്സ​വം നാ​ളെ. പ​ന്പാ​ന​ദി​യു​ടെ ഇ​രു​ക​ര​ക​ളി​ലാ​യു​ള്ള 52 പ​ള്ളി​യോ​ട​ങ്ങ​ളും ഇ​ത്ത​വ​ണ ജ​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

എ ​ബാ​ച്ചി​ല്‍ 35 പ​ള്ളി​യോ​ട​ങ്ങ​ളും ബി ​ബാ​ച്ചി​ല്‍ 17 പ​ള്ളി​യോ​ട​ങ്ങ​ളു​മാ​ണു​ള്ള​ത്. ഇ​വ​യെ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ചാ​ണ് ജ​ല​ഘോ​ഷ​യാ​ത്ര​യും മ​ത്സ​ര വ​ള്ളം​ക​ളി​യും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
ജ​ല​മേ​ള ആ​ക​ര്‍​ഷ​ണീ​യ​മാ​ക്കു​ന്ന​തി​ലേ​ക്ക് വി​വി​ധ ക​ലാ​വി​രു​ന്നു​ക​ളും നാ​വി​ക​സേ​ന​യു​ടെ അ​ഭ്യാ​സ പ്ര​ക​ട​ന​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

സ​ത്ര​ക്ക​ട​വി​ല്‍​നി​ന്ന് മു​ക​ളി​ലേ​ക്ക് പ​ര​പ്പു​ഴ​ക്ക​ട​വ് വ​രെ ജ​ല​ഘോ​ഷ​യാ​ത്ര​യും പ​ര​പ്പു​ഴ​ക്ക​ട​വ് മു​ത​ല്‍ സ​ത്ര​ക്ക​ട​വ് വ​രെ മ​ത്സ​ര​വ​ള്ളം​ക​ളി​യും ന​ട​ത്തും. മ​ത്സ​ര വ​ള്ളം​ക​ളി​യി​ല്‍ ഇ​ത്ത​വ​ണ ഓ​രോ പ​ള്ളി​യോ​ട​ത്തി​ന്‍റെ​യും ഹീ​റ്റ്‌​സി​ലെ പ്ര​ക​ട​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും ഫൈ​ന​ലി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കു​ക. ആ​റ​ന്മു​ള വ​ള്ളം​ക​ളി​യു​ടെ നി​ബ​ന്ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ച്ച് ഏ​റ്റ​വും കു​റ​ഞ്ഞ സ​മ​യം​കൊ​ണ്ട് തു​ഴ​ഞ്ഞെ​ത്തു​ന്ന നാ​ല് പ​ള്ളി​യോ​ട​ങ്ങ​ളെ ഫൈ​ന​ലി​ലേ​ക്കു ര​ണ്ട് ബാ​ച്ചു​ക​ളി​ലാ​യി തെ​ര​ഞ്ഞെ​ടു​ക്കും. എ ​ബാ​ച്ച് പ​ള്ളി​യോ​ട​ങ്ങ​ള്‍​ക്ക് ലൂ​സേ​ഴ്‌​സ് ഫൈ​ന​ലും ഉ​ണ്ടാ​കും. മു​ന്പ് ഗ്രൂ​പ്പ് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഫൈ​ന​ലി​ലേ​ക്ക് അ​യ​ച്ചി​രു​ന്ന​ത്. ഇ​തൊ​ഴി​വാ​ക്കി​യ​തോ​ടെ സെ​മി​ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ളും ഉ​ണ്ടാ​കി​ല്ല.

പു​റ​മേനി​ന്നു​ള്ള​വ​രെ ക​യ​റ്റുന്നതിനു‍ വി​ല​ക്ക്

ഓ​രോ പ​ള്ളി​യോ​ട​ത്തി​ലും അ​ത​ത് ക​ര​ക​ളി​ലു​ള്ള​വ​രാ​ക​ണം തു​ഴ​ച്ചി​ല്‍​കാ​രെ​ന്ന നി​ബ​ന്ധ​ന ഇ​ത്ത​വ​ണ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കും. ബോ​ട്ട് ക്ല​ബ്ബു​ക​ളെ​യും കു​ട്ട​നാ​ട​ന്‍ ശൈ​ലി​ക്കാ​രെ​യും വ​ള്ള​ത്തി​ല്‍ തു​ഴ​യാ​ന്‍ പ്ര​വേ​ശി​പ്പി​ച്ചു​കൂ​ടെ​ന്ന് ക​ര​ക്കാ​രെ അ​റി​യി​ച്ചി​ട്ടു​ണ്ട്. മ​ത്സ​രം പൂ​ര്‍​ണ​മാ​യി ഡി​ജി​റ്റ​ലൈ​സ് ചെ​യ്തി​രി​ക്കു​ന്ന​തി​നാ​ല്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​രെ അ​പ്പോ​ള്‍​ത്ത​ന്നെ ക​ണ്ടെ​ത്തി വി​ല​ക്കും.

ആ​റ​ന്മു​ള​യു​ടെ പ​ര​മ്പ​രാ​ഗ​ത ശൈ​ലി കൈ​മോ​ശം വ​രാ​തി​രി​ക്കാ​നും ക​ര​ക​ളി​ലു​ള്ള​വ​ര്‍​ക്ക് പ്രാ​തി​നി​ധ്യം ഉ​റ​പ്പി​ക്കാ​നു​മാ​ണ് പു​റ​മേ​നി​ന്നു​ള്ള​വ​ര്‍​ക്ക് വി​ല​ക്ക് ക​ര്‍​ശ​ന​മാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ര്‍ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​വ​ര്‍​ഷ​ങ്ങ​ളി​ല്‍ പു​റ​മേ​നി​ന്നു​ള്ള തു​ഴ​ച്ചി​ല്‍​കാ​ര്‍ വ​ള്ള​ത്തി​ല്‍ ക​യ​റി​യ​തു ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ ജേ​താ​ക്ക​ള്‍​ക്കു​ള്ള ട്രോ​ഫി അ​ട​ക്കം തി​രി​കെ പി​ടി​ക്കേ​ണ്ടി​വ​ന്നി​രു​ന്നു. ഇ​ത്ത​വ​ണ മു​ന്‍​കൂ​ട്ടി​ത്ത​ന്നെ ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

മ​ത്സ​ര​വ​ള്ളം​ക​ളി ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ടൈ​മിം​ഗ് അ​ടി​സ്ഥാ​ന​ത്തി​ല്‍ വ​ള്ളം ഒ​രേ​പോ​ലെ​യാ​ക്കി സെ​ല്‍​ഫ് സ്റ്റാ​ര്‍​ട്ടാ​യി​ട്ടാ​യി​രി​ക്കും ന​ട​ത്തു​ക. ഫോ​ട്ടോ ഫി​നി​ഷി​ല്‍ ഓ​രോ വ​ള്ള​വും ഫി​നി​ഷിം​ഗ് പോ​യി​ന്‍റ് ക​ട​ന്ന സ​മ​യം ഡി​സ്‌​പ്ലേ ബോ​ര്‍​ഡി​ല്‍ രേ​ഖ​പ്പെ​ടു​ത്തും. ആ​ല​പ്പു​ഴ നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി​യി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തു​പോ​ലെ​യു​ള്ള ക്ര​മീ​ക​ര​ണ​മാ​ണ് ഇ​ത്ത​വ​ണ ആ​റ​ന്മു​ള​യി​ലു​മു​ള്ള​ത്.

എ, ​ബി ബാ​ച്ചു​ക​ളി​ല്‍ ഒ​ന്നാ​മ​തെ​ത്തു​ന്ന പ​ള്ളി​യോ​ട​ങ്ങ​ള്‍​ക്ക് മ​ന്നം ട്രോ​ഫി സ​മ്മാ​നി​ക്കും. ആ​ട​യാ​ഭ​ര​ണ​ങ്ങ​ള്‍, അ​ല​ങ്കാ​ര​ങ്ങ​ള്‍, പാ​ട്ട് തു​ട​ങ്ങി​യ​വ വി​ല​യി​രു​ത്തി ആ​ര്‍. ശ​ങ്ക​ര്‍ സു​വ​ര്‍​ണ ട്രോ​ഫി അ​ട​ക്ക​മു​ള്ള​വ​യും സ​മ്മാ​നി​ക്കും.

അ​യി​രൂ​ര്‍ പു​തി​യ​കാ​വ് ച​ത​യം ജ​ല​മേ​ള ഇ​ന്ന്

അ​യി​രൂ​ര്‍: അ​യി​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന പു​തി​യ​കാ​വ് മാ​ന​വ​മൈ​ത്രി ച​ത​യം ജ​ലോ​ത്സ​വം ഇ​ന്ന് ഒ​ന്നി​ന് പ​ന്പാ​ന​ദി​യി​ല്‍ പു​തി​യ​കാ​വ് ദേ​വീ​ക്ഷേ​ത്ര ക​ട​വി​ല്‍ ന​ട​ക്കും. ആ​റ​ന്മു​ള ക​ര​യി​ലെ 23 പ​ള്ളി​യോ​ട​ങ്ങ​ളെ​യാ​ണ് ജ​ലോ​ത്സ​വ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്.

രാ​വി​ലെ 9.30ന് ​ജ​ലോ​ത്സ​വ ന​ഗ​റി​ല്‍ പ​താ​ക ഉ​യ​ര്‍​ത്തും. തു​ട​ര്‍​ന്ന് പൂക്ക​ളം, വ​ഞ്ചി​പ്പാ​ട്ട് മ​ത്സ​ര​ങ്ങ​ള്‍ ഉ​ണ്ടാ​കും. ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നി​ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി മ​ത്സ​ര വ​ള്ളം​ക​ളി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജ​ല​ഘോ​ഷ​യാ​ത്ര പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി പി. ​രാ​ജ​പ്പ​ന്‍ മാ​ന​വ​മൈ​ത്രി സ​ന്ദേ​ശം ന​ല്‍​കും.

ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം​കൃ​ഷ്ണ​ന്‍ പ​ള്ളി​യോ​ട​ങ്ങ​ള്‍​ക്ക് ദ​ക്ഷി​ണ ന​ല്‍​കി സ്വീ​ക​രി​ക്കും. കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. വ​ത്സ​ല, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സാ​റാ തോ​മ​സ് എ​ന്നി​വ​ര്‍ സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ക്കും. ജ​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന പ​ള്ളി​യോ​ട​ങ്ങ​ള്‍​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഗ്രാ​ന്‍റ് ന​ല്‍​കും.

പ​ള്ളി​യോ​ട​ങ്ങ​ള്‍​ക്കു​ള്ള ഗ്രാ​ന്‍റ് വി​ത​ര​ണം നാ​ളെ

ആ​റ​ന്മു​ള: പ​ള്ളി​യോ​ട സേ​വാ​സം​ഘ​ത്തി​ല്‍​പ്പെ​ട്ട പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പ​ള്ളി​യോ​ട​ങ്ങ​ള്‍​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ല്‍​കു​ന്ന ഗ്രാ​ന്‍റ് വി​ത​ര​ണം നാ​ളെ രാ​വി​ലെ 11ന് ​ആ​റ​ന്മു​ള പാ​ഞ്ച​ജ​ന്യം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ന​ട​ത്തു​മെ​ന്ന് പ​ള്ളി​യോ​ട സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​വി. സാം​ബ​ദേ​വ​ന്‍ അ​റി​യി​ച്ചു.

യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി പി. ​രാ​ജ​പ്പ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലു​ള്ള പ​ള്ളി​യോ​ട​ങ്ങ​ള്‍​ക്ക് നാ​ളെ രാ​വി​ലെ 11.30നു ​പാ​ഞ്ച​ജ​ന്യം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ ഗ്രാ​ന്‍റ് വി​ത​ര​ണം ചെ​യ്യും.