പ​ര​വൂ​രി​ൽ പു​സ്ത​കോ​ ത്സ​വം 27 മു​ത​ൽ
Tuesday, June 25, 2024 10:16 PM IST
പ​ര​വൂ​ർ : എ​സ് എ​ൻ വി ​ഗേ​ൾ​സ് ഹൈ ​സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ര​വൂ​ർ ഗ്ര​ന്ഥ​പ്പു​ര​ബു​ക്സ് ആ​ന്‍റ് പ​ബ്ളി​ക്കേ​ഷ​ൻ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ര​വൂ​ർ പു​സ്ത​കോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്നു. 27 മു​ത​ൽ ജൂ​ലൈ രണ്ടു വ​രെ സ്കൂ​ൾ ഹാ​ളി​ൽ ആ​ണ് പു​സ്ത​കോ​ത്സ​വം.

എ​ല്ലാദി​വ​സ​വും വൈ​കുന്നേരംനാലുമു​ത​ൽ ഏഴുവരെ പൊ​തു​ജ​ന​ങ്ങ​ൾ, പൂ​ർ​വവി​ദ്യ​ർ​ഥിക​ൾ എ​ന്നി​വ​ർ​ക്കും 29 ,30 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കുന്നേരം ഏഴുവരെ മ​റ്റ് സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ൾ ര​ക്ഷ​ാക​ർ​ത്താ​ക്ക​ൾ, പൊ​തു​ജ​ന​ങ്ങ​ൾ എ​ന്നി​വ​ർ​ക്കും പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കും.
ഭാ​ഷാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, ഡി​സി​ബു​ക്സ്, മാ​തൃ​ഭു​മി ബു​ക്സ്, എ​ൻ ബി ​എ​സ്,ചി​ന്ത, എ​ച്ച് ആ​ന്‍റ് സി തു​ട​ങ്ങി​യ​വ​രു​ടെ പു​സ്ത​ക​ങ്ങ​ൾ ഒ​രു കു​ട​കീ​ഴി​ൽ നി​ന്നും സ്വ​ന്ത​മാ​ക്കാം .100 രൂ​പ​യി​ൽ കൂ​ടു​ത​ൽ പു​സ്ത​കം വാ​ങ്ങി​യാ​ൽ സ​മ്മാ​ന​ക്കൂ​പ്പ​ൺ ല​ഭി​ക്കു​ന്ന​താ​ണ്. കൂ​പ്പ​ൺ വി​ജ​യി​ക​ൾ​ക്ക്

2000, 1000, 500 രൂ​പ​യു​ടെ പു​സ്ത​ക​ങ്ങ​ൾ സ​മ്മാ​ന​മാ​യി ന​ൽ​കും. അ​ല്ലെ​ങ്കി​ൽ അഞ്ച് പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങി​യാ​ൽ നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി ഒ​രു പു​സ്ത​കം സൗ​ജ​ന്യ​മാ​യി ന​ല്കും. 27 ന് ​രാ​വി​ലെ 10-ന് ​ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി സെ​ക്ര​ട്ട​റി അ​ജോ​യ് ച​ന്ദ്ര​ൻ പു​സ്ത​കോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും.

നാ​ട​ക ച​ല​ച്ചി​ത്ര താ​രം രാ​ജേ​ഷ് ശ​ർ​മകു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കും. വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി പ്ര​ശ​സ്ത​രാ​യ എ​ഴു​ത്തു​കാ​ർ എ​ഴു​ത്തി​ന്‍റെ അ​നു​ഭ​വ​ങ്ങ​ൾ കു​ട്ടി​ക​ളു​മാ​യി പ​ങ്കു​വെ​യ്ക്കും.