കൊട്ടാരക്കര :ഐക്യരാഷ്ട്ര സഭയുടെ സുവർണ ജൂബിലി വർഷത്തിൽ യുഎൻ നിർദ്ദേശപ്രകാരം ആരംഭിച്ച മതങ്ങളുടെ ആഗോള ഐക്യവേദിയായ യുണൈറ്റഡ് റിലീജിയൻസ് ഇനിഷ്യേറ്റിവിന്റെ (യുആർഐ)സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് വർണാഭമായ തുടക്കം.
ദക്ഷിണേന്ത്യ ഘടകത്തിന്റെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷ പരിപാടികൾ കരിക്കം ഇന്റർ നാഷണൽ പബ്ലിക് സ്കൂളിൽ മാർത്തോമാസഭ കൊട്ടാരക്കര പുനലൂർ ഭദ്രാസനാധിപൻ ഡോ.തോമസ് മാർ തീത്തോസ് ഉദ്ഘാടനം ചെയ്തു.
കാൽ നൂറ്റാണ്ടായി ആഗോളതലത്തിൽ മാനവികതയ്ക്കും വിശ്വസാഹോദര്യത്തിനും പ്രാധാന്യം നൽകുന്ന കർമപദ്ധതികളിലൂടെ യുആർഐ ലോക ശ്രദ്ധ പിടിച്ചു പറ്റിയതായി അദ്ദേഹം പറഞ്ഞു.
ദക്ഷിണേന്ത്യ ചെയർമാൻ പി.കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.ആനന്ദധാമം ആശ്രമം മഠാധിപതി സ്വാമി ബോധേന്ദ്ര മുഖ്യ പ്രഭാഷണം നടത്തി.
ഏഷ്യാ കോഡിനേറ്റർ ഡോ. ഏബ്രഹാം കരിക്കം, റിട്ട .ഡെപ്യൂട്ടി കളക്ടർ ബി.അനിൽകുമാർ,തമിഴ്നാട് സംസ്ഥാന കോഡിനേറ്റർഅഡ്വ.ഗൗസ് ബാഷാ,ഫാ.ബോവസ് മാത്യുമേലൂട്ട്,കെ.ഒ.രാജുക്കുട്ടി,പ്രൊഫ.ജോൺ കുരാക്കാർ,റവ.ഷിബു ഏബ്രഹാം ജോൺ, ഫാ.കോശി ജോൺ, റവ.ഷിബു സാമുവേൽ, റവ.ജോബിൻ ജോസ്,ഫാ. കെ.ജോൺകുട്ടി, മാതാ ഗുരുപ്രിയ,ജില്ല പഞ്ചായത്തംഗം അഡ്വ.ബ്രിജേഷ് ഏബ്രഹാം,പി.എം.തോമസ് കുട്ടി, കെ.ജി.മത്തായികുട്ടി, ജോർജ്പണിക്കർ,മാത്യുവർഗീസ്,ബാബു പൊന്നച്ചൻ എന്നിവർ പ്രസംഗിച്ചു.തുടർന്ന് ഓൺലൈനിൽ ആഗോളതലത്തിൽ നടന്ന ആഘോഷ പരിപാടികളിലും പങ്കാളികളായി.
അമേരിക്കയിലെ സാൻഫ്രാൻസിസ്കോ ആസ്ഥാനമായ യുആർഐ ക്ക് 113 രാജ്യങ്ങളിൽ ആയിരക്കണക്കിന് ശാഖകളും 1250 കോപറേഷൻ സർക്കിളുകളുമുണ്ട്.ജാതി മത വർണ വർഗ വ്യത്യാസമെന്യേ ശാശ്വതവും ദൈനംദിന പരസ്പര സഹകരണവും വർധിപ്പിക്കുകയും ഭൂമിക്കും എല്ലാ ജീവജാലങ്ങൾക്കും സമാധാനത്തിന്റെയും നീതിയുടെയും സംസ്കാരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക എന്ന ദൗത്യം മേഖലയിൽ വിവിധ സംഘടനകളുമായി ചേർന്ന് രണ്ടര പതിറ്റാണ്ടായി സംഘടന ആഗോള തലത്തിൽ ചെയ്തുവരുന്നു.