കൃ​ത്രി​മ ഉ​പ​ഗ്ര​ഹ​ങ്ങ​ളു​മാ​യി സം​വ​ദി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍; ന​വ്യാ​നു​ഭ​വ​മാ​യി ശി​ല്പ​ശാ​ല
Friday, September 6, 2024 1:46 AM IST
പെ​രി​യ: കൃ​ത്രി​മ ഉ​പ​ഗ്ര​ഹ​ങ്ങ​ളു​മാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ന്‍ അ​വ​സ​ര​മൊ​രു​ക്കി കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ശി​ല്പ​ശാ​ല. ഫി​സി​ക്സ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ജ്ഞാ​ന്‍ ഭാ​ര​തി​യു​ടെ കേ​ര​ള ചാ​പ്റ്റ​റാ​യ സ്വ​ദേ​ശി ശാ​സ്ത്ര​പ്ര​സ്ഥാ​ന​വു​മാ​യി സ​ഹ​ക​രി​ച്ച് സാ​റ്റ​ലൈ​റ്റ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ എ​ന്ന പേ​രി​ല്‍ സം​ഘ​ടി​പ്പി​ച്ച ശി​ല്പ​ശാ​ല​യി​ലാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​റി​വും ആ​വേ​ശ​വും പ​ക​രു​ന്ന അ​നു​ഭ​വ​മു​ണ്ടാ​യ​ത്.

ഐ​എ​സ്ആ​ര്‍​ഒ മു​ന്‍ ശാ​സ്ത്ര​ജ്ഞ​ന്‍ ഡോ. ​ബി.​എ. സു​ബ്ര​മ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റി​സീവറും ആ​ന്‍റി​ന​യും ഉ​പ​യോ​ഗി​ച്ച് കൃ​ത്രി​മ ഉ​പ​ഗ്ര​ഹ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള സി​ഗ്‌​ന​ലു​ക​ള്‍ ശേ​ഖ​രി​ച്ച് ഡീ​കോ​ഡ് ചെ​യ്ത് വി​വ​രി​ച്ചു ന​ല്കി. സാ​റ്റ​ലൈ​റ്റി​ല്‍​നി​ന്നും ഫോ​ട്ടോ​ക​ള്‍ ല​ഭി​ച്ച​തും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ കൗ​തു​കം വ​ര്‍​ധി​പ്പി​ച്ചു.

സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പു​റ​മെ ജി​ല്ല​യി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍​നി​ന്നു​മു​ള്ള 150ഓ​ളം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ര​ണ്ടു ദി​വ​സ​ത്തെ ശി​ല്പ​ശാ​ല​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ര​ജി​സ്ട്രാ​ര്‍ ഡോ. ​എം. മു​ര​ളീ​ധ​ര​ന്‍ ന​മ്പ്യാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​കു​പ്പ് അ​ധ്യ​ക്ഷ​ന്‍ ഡോ. ​ഇ. പ്ര​സാ​ദ്, വി​ജ്ഞാ​ന്‍ ഭാ​ര​തി സൗ​ത്ത് ഇ​ന്ത്യ ഓ​ര്‍​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ആ​ര്‍. അ​ബ്ഗ, പ്ര​ഫ. കെ.​ജെ. തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം വൈ​സ് ചാ​ന്‍​സ​ല​ര്‍ ഇ​ന്‍ ചാ​ര്‍​ജ് പ്ര​ഫ. വി​ന്‍​സെ​ന്‍റ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഫ. സ്വ​പ്ന എ​സ്. നാ​യ​ര്‍, ഡോ. ​പി.​എം .അ​നീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.