ഓ​ണ​ത്തി​ന് ചെ​ണ്ടു​മ​ല്ലി​പ്പൂ​ക്ക​ളു​മാ​യി പ​ട​ന്ന കു​ടും​ബ​ശ്രീ
Saturday, September 7, 2024 1:37 AM IST
പ​ട​ന്ന: തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വ​ർ​ഷ​വും ഓ​ണ​ത്തി​നാ​യി നാ​ട്ടി​ൽ​ത​ന്നെ ചെ​ണ്ടു​മ​ല്ലി​പ്പൂ​ക്ക​ളൊ​രു​ക്കി പ​ട​ന്ന കു​ടും​ബ​ശ്രീ മോ​ഡ​ൽ സി​ഡി​എ​സ്. പ​ഞ്ചാ​യ​ത്തി​ലെ പ​ര​മാ​വ​ധി വീ​ടു​ക​ളി​ൽ നാ​ട്ടി​ൽ​നി​ന്നു​ത​ന്നെ​യു​ള്ള പൂ​ക്ക​ൾ എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം. പൂ ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ഏ​ഴാം വാ​ർ​ഡ് എ​ഡി​എ​സി​ലെ ധ​ന​ശ്രീ പൂ ​കൃ​ഷി യൂ​ണി​റ്റി​ൽ കൃ​ഷി ഓ​ഫീ​സ​ർ അ​ര​വി​ന്ദ​ൻ കൊ​ട്ടാ​ര​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് അം​ഗം വി. ​ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സി. ​റീ​ന, കൃ​ഷി അ​സി​സ്റ്റ​ന്‍റ് പി.​പി. ക​പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജെ​എ​ൽ​ജി യൂ​ണി​റ്റി​ലെ വി. ​ര​ഞ്ജി​നി, പി.​പി. ശാ​ന്തി​നി, സു​ക​ന്യ, മി​നി, രാ​ജ​കു​മാ​രി എ​ന്നി​വ​രാ​ണ് ക​ന​ത്ത മ​ഴ​യു​ടെ വെ​ല്ലു​വി​ളി അ​തി​ജീ​വി​ച്ച് പൂ​കൃ​ഷി​യി​ൽ വി​ജ​യം കൈ​വ​രി​ച്ച​ത്. മ​റ്റ് അ​ഞ്ച് വാ​ർ​ഡു​ക​ളി​ലും കു​ടും​ബ​ശീ പ്ര​വ​ർ​ത്ത​ക​ർ ചെ​ണ്ടു​മ​ല്ലി​പ്പൂ​ക്ക​ൾ വി​രി​യി​ച്ചി​ട്ടു​ണ്ട്.