ഗ്ര​ന്ഥ​ശാ​ല​ക​ളി​ല്‍ ഡി​ജി​റ്റ​ലൈ​സേ​ഷ​ന്‍ കാ​മ്പ​യി​ന്‍
Friday, September 6, 2024 1:46 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ലോ​ക സാ​ക്ഷ​ര​താ ദി​ന​മാ​യി എ​ട്ടു മു​ത​ല്‍ ഗ്ര​ന്ഥ​ശാ​ലാ​ദി​ന​മാ​യ 14 വ​രെ ഗ്ര​ന്ഥ​ശാ​ല വാ​രാ​ച​ര​ണം വൈ​വി​ധ്യ​മാ​ര്‍​ന്ന പ​രി​പാ​ടി​ക​ളോ​ടെ ജി​ല്ല​യി​ല്‍ സം​ഘ​ടി​പ്പി​ക്കും.

മു​ഴു​വ​ന്‍ ഗ്ര​ന്ഥ​ശാ​ല​ക​ളെ​യും ഡി​ജി​റ്റ​ലൈ​സ്ഡ് ലൈ​ബ്ര​റി​യാ​ക്കി മാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഗ്ര​ന്ഥ​ശാ​ല​ക​ളി​ലെ വി​വി​ധ വേ​ദി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 20ഓ​ളം പേ​രെ അ​ണി​നി​ര​ത്തി ലൈ​ബ്ര​റി ഡി​ജി​റ്റ​ലൈ​സേ​ഷ​ന്‍ സം​ഗ​മം സം​ഘ​ടി​പ്പി​ക്കും.​ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഗ്ര​ന്ഥ​ശാ​ല​യി​ലെ മു​ഴു​വ​ന്‍ പു​സ്ത​ക​ങ്ങ​ളു​ടെ​യും വി​വ​ര​ങ്ങ​ള്‍ ഗ്ര​ന്ഥ​ശാ​ല വാ​രാ​ച​ര​ണ​ക്കാ​ല​ത്ത് ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ പ​ബ്ലി​ക് എ​ന്ന സോ​ഫ്റ്റ്‌​വെ​യ​റി​ല്‍ പ​ക​ര്‍​ത്തും.

ന​വ​സാ​ക്ഷ​ര, തു​ല്യ​ത പ​ഠി​താ​ക്ക​ളു​ടെ ക​ലാ​സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ള്‍, അം​ഗ​ത്വ​വാ​രാ​ച​ര​ണം, പു​സ്ത​ക ശേ​ഖ​ര​ണം, ആ​ദ്യ​കാ​ല ഗ്ര​ന്ഥ​ശാ​ല പ്ര​വ​ര്‍​ത്ത​ക​രെ​യും മി​ക​ച്ച വാ​യ​ന​ക്കാ​രെ​യും ആ​ദ​രി​ക്ക​ല്‍, പു​സ്ത​ക​പ്ര​ദ​ര്‍​ശ​നം, ബാ​ല​വേ​ദി, വ​നി​താ​വേ​ദി, യു​വ​ജ​ന​വേ​ദി ,വ​യോ​ജ​ന​വേ​ദി നേ​തൃ​ത്വ​ത്തി​ല്‍ പു​സ്ത​ക ച​ര്‍​ച്ച​ക​ള്‍, 14നു ​രാ​വി​ലെ ഗ്ര​ന്ഥ​ശാ​ലാ​ദി​ന​ത്തി​ല്‍ പ​താ​ക ഉ​യ​ര്‍​ത്ത​ല്‍, അ​ക്ഷ​ര​ദീ​പം കൊ​ളു​ത്ത​ല്‍ തു​ട​ങ്ങി​യ വൈ​വി​ധ്യ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും.