കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ തൊ​ഴി​ലാ​ളി മ​രി​ച്ചു
Tuesday, June 18, 2024 10:10 PM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി​യി​ലെ ബെ​ണ്ണ​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ തൊ​ഴി​ലാ​ളി മ​രി​ച്ചു. ബെ​ണ്ണ സ്വ​ദേ​ശി ചെ​ന്ന​യാ​ണ്(65)​മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം ജോ​ലി ക​ഴി​ഞ്ഞു മ​ട​ങ്ങു​ന്പോ​ഴാ​ണ് ആ​ന​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. നി​ല​വി​ളി കേ​ട്ടെ​ത്തി​യ സ​മീ​പ​വാ​സി​ക​ൾ ആ​ന​യെ തു​ര​ത്തി ചെ​ന്ന​യെ പ​ന്ത​ല്ലൂ​ർ ഗ​വ.​ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.