വ​ണ്‍​വേ തെ​റ്റി​ച്ചെ​ത്തി​യ കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​നു ഗു​രു​ത​ര പ​രു​ക്ക്
Tuesday, October 8, 2024 8:36 AM IST
താ​മ​ര​ശേ​രി: വ​ണ്‍​വേ തെ​റ്റി​ച്ചെ​ത്തി​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് പി​ക്ക​പ്പി​ലും സ്കൂ​ട്ട​റി​ലും ഇ​ടി​ച്ചു സ്കൂ​ട്ട​ർ യാ​ത്രി​ക​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു. സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ പു​തു​പ്പാ​ടി സ്വ​ദേ​ശി വി​പി​നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. വി​പി​നെ താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ ശു​ശ്ര​ഷ ന​ൽ​കി​യ ശേ​ഷം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കോ​ഴി​ക്കോ​ട് കൊ​ല്ല​ഗ​ൽ ദേ​ശീ​യ പാ​ത 766 ൽ ​താ​മ​ര​ശേ​രി പു​ല്ലാ​ഞ്ഞി​മേ​ട്ടി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. റോ​ഡി​ലെ വ​ള​വി​ൽ ഡി​വൈ​ഡ​ർ സ്ഥാ​പി​ച്ച് വ​ണ്‍​വേ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഈ ​ഭാ​ഗ​ത്ത് വാ​ഹ​ന​ങ്ങ​ൾ വ​ർ​ഷ​ങ്ങ​ളാ​യി വ​ണ്‍​വേ​യാ​യി​ട്ടാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. വ​ണ്‍​വേ തെ​റ്റി​ച്ച് എ​ത്തി​യ ബ​സ്, ഇ​റ​ക്കം ഇ​റ​ങ്ങി വ​രു​ക​യാ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.