നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ സ്കൂ​ട്ട​ർ ഇ​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം
Monday, October 7, 2024 10:46 PM IST
മു​ക്കം: എ​ട​വ​ണ്ണ -കൊ​യി​ലാ​ണ്ടി സം​സ്ഥാ​ന പാ​ത​യി​ൽ നി​ർ​ത്തി​യി​ട്ടി​യി​രു​ന്ന ലോ​റി​യി​ൽ സ്കൂ​ട്ട​ർ ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​ര​ണ​മ​ട​ഞ്ഞു.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ആ​ൾ​ക്ക് പ​രി​ക്കേ​റ്റു. മു​ക്ക​ത്തി​ന​ടു​ത്ത് വ​ലി​യ​പ​റ​ന്പി​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​ന്നി​ക്കോ​ട് പാ​റ​മ്മ​ൽ അ​ശ്വി​ൻ (23)ആ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​ര​ൻ ഉ​ണ്ണി എ​ന്ന അ​ഖി​ലി​ന് പ​രി​ക്കേ​റ്റു.

മു​ക്കം ഭാ​ഗ​ത്തു നി​ന്നും അ​രീ​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്കൂ​ട്ട​റാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. വ​ലി​യ​പ​റ​ന്പി​ൽ വ​ർ​ക്ക്ഷോ​പ്പി​ന് മു​ന്നി​ൽ റോ​ഡി​ൽ നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ സ്കൂ​ട്ട​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​നെ ര​ണ്ടു​യു​വാ​ക്ക​ളെ​യും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണാ​ശേ​രി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും അ​ശ്വി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പാ​റ​മ്മ​ൽ സു​രേ​ന്ദ്ര​ൻ -ദി​വ്യ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് അ​ശ്വി​ൻ.