ച​ര​ക്ക് ലോ​റി​യും കാ​റും ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ചു; മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്
Sunday, June 23, 2024 5:44 AM IST
നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ മി​ല്‍​മ പ്ലാ​ന്‍റി​ന് സ​മീ​പം ച​ര​ക്ക് ലോ​റി​യും കാ​റും ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച് കാ​ര്‍ യാ​ത്ര​ക്കാ​രാ​യ മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്ത​ത്. അ​ഗ്‌​നി ര​ക്ഷേ​ന പ​രി​ക്കേ​റ്റ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.

പെ​രി​ന്ത​ല്‍​മ​ണ്ണ അ​ങ്ങാ​ടി​പ്പു​റം തേ​ക്കി​ന്‍​കൂ​ട് സ്വ​ദേ​ശി​ക​ളാ​യ ശി​ഹാ​ബ്, സി​ദ്ദി​ഖ്, ശി​വ​ദാ​സ​ന്‍ എ​ന്നി​വ​ർ സ​ഞ്ച​രി​ച്ച കാ​ർ നി​ല​മ്പൂ​ര്‍ ഭാ​ഗ​ത്ത് നി​ന്നും വ​രി​ക​യാ​യി​രു​ന്ന ച​ര​ക്ക് ലോ​റി​യു​മാ​യി ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ യോ​ടെ ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റി​ന് സ​മീ​പം കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.