"ല​ഹ​രി​ക്ക​ട​ത്ത് സം​ഘ​ങ്ങ​ള്‍​ക്കു​ള്ള ശി​ക്ഷ ശ​ക്ത​മാ​ക്ക​ണം'
Friday, June 28, 2024 5:43 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: നാ​ള്‍​ക്കു​നാ​ള്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന ല​ഹ​രി​ക്ക​ട​ത്ത് സം​ഘ​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ന്‍ ശി​ക്ഷാ​ന​ട​പ​ടി ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് ല​ഹ​രി നി​ര്‍​മാ​ര്‍​ജ​ന​സ​മി​തി എം​പ്ലോ​യീ​സ് വിം​ഗ് സം​സ്ഥാ​ന സ​മി​തി സം​ഘ​ടി​പ്പി​ച്ച ല​ഹ​രി വി​രു​ദ്ധ സെ​മി​നാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ല്‍​എ​ന്‍​എ​സി​ന്‍റെ ല​ഹ​രി മു​ക്ത കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യ ല​ഹ​രി മു​ക്ത ക്യാ​മ്പ​സ് പ​ദ്ധ​തി​യി​ലെ 100 ദി​ന ക​ര്‍​മ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യു​ള്ള സെ​മി​നാ​റി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മൗ​ലാ​ന കോ​ള​ജ് ഓ​ഫ് ഫാ​ര്‍​മ​സി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. റ​ഫീ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​ന്‍ കേ​ന്ദ്ര എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​റും ല​ഹ​രി വി​രു​ദ്ധ പ്ര​ചാ​ര​ക​നു​മാ​യ ഡോ. ​ജി. ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍ ഐ​ആ​ര്‍​എ​സ് മു​ഖ്യാ​തി​ഥി​യാ​യി. എ​ല്‍​എ​ന്‍​എ​സ് എം​പ്ലോ​യീ​സ് വിം​ഗ് സം​സ്ഥാ​ന ജ​ന. സെ​ക്ര​ട്ട​റി പി.​പി. അ​ല​വി​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​പി.​പി. ന​സീ​ഫ്, എ​ല്‍​എ​ന്‍​എ​സ് സം​സ്ഥാ​ന ജ​ന. സെ​ക്ര​ട്ട​റി ഒ.​കെ. കു​ഞ്ഞി​ക്കോ​മു മാ​സ്റ്റ​ര്‍,

ബി​ല്‍​ഡിം​ഗ് ഓ​ണേ​ഴ്‌​സ് വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഫ​സ​ല്‍ മു​ഹ​മ്മ​ദ്, മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​ന്‍ യൂ​നു​സ് കി​ഴ​ക്കേ​തി​ല്‍, സ​ര്‍​വീ​സ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പ​ച്ചീ​രി ഫാ​റൂ​ഖ്, എ. ​അ​ബ്ദു​ള്ള​ക്കോ​യ ത​ങ്ങ​ള്‍, കു​ഞ്ഞി​മോ​ന്‍ ത​വ​നൂ​ര്‍, പി. ​ച​ന്ദ്ര​ശേ​ഖ​ര്‍, ടി.​എം. അ​ബൂ​ബ​ക്ക​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.