ജ​ന​ങ്ങ​ളു​ടെ സ്നേ​ഹം ജീ​വി​തോ​ർ​ജം ന​ല്കു​ന്നു: മ​ധു
Friday, November 1, 2024 2:38 AM IST
തി​രു​വ​ന​ന്ത​പു​രം: ""ആ​യു​സ് ഇ​ത്ര​യും വേ​ണ്ടെ​ന്നു ചി​ല നേ​ര​ത്ത് തോ​ന്നാ​റു​ണ്ട്. എ​ന്നാ​ൽ അ​ങ്ങ​നെ​യു​ള്ള ചി​ന്ത​ക​ൾ വ​രു​ന്ന സ​മ​യ​ത്താ​വും ജ​ന​ങ്ങ​ളു​ടെ അ​ത്യ​ധി​ക​മാ​യ സ്നേ​ഹ​വും ക​രു​ത​ലും അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. അ​പ്പോ​ൾ ആ​യു​സി​രി​ക്ക​ട്ടെ എ​ന്ന ചി​ന്ത വ​രും.'' ... മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ താ​രം മ​ധു​വാ​ണു സ്വ​ത​സി​ദ്ധ​മാ​യ ശൈ​ലി​യി​ൽ ഇ​ന്ന​ലെ ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്. ക​ലാ​നി​ധി ട്ര​സ്റ്റി​ന്‍റെ പ്ര​ഫ. മൂ​ഴി​ക്കു​ളം വി. ​ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള സ്മാ​ര​ക നാ​ഗ​ധ്വ​നി പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ണ്ണ​മൂ​ല​യി​ലെ മ​ധു​വി​ന്‍റെ വ​സ​തി​യാ​യ ശി​വ​ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ണ്ണാ​റ​ശാ​ല ക്ഷേ​ത്രം ട്ര​സ്റ്റ് ഭ​ര​ണ​സ​മി​തി അം​ഗ​വും മ​ണ്ണാ​റ​ശാ​ല അ​മ്മ സാ​വി​ത്രി അ​ന്ത​ർ​ജ​ന​ത്തി​ന്‍റെ മ​രു​മ​ക​നു​മാ​യ എ​ൻ. ര​മേ​ശ് പി​ര​പ്പ​ൻ​കോ​ട് പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. നി​ർ​മാ​താ​വ് കി​രീ​ടം ഉ​ണ്ണി, പൊ​ന്നാ​ട അ​ണി​യി​ച്ചു. പി​ന്ന​ണി ഗാ​യ​ക​ൻ മ​ണ​ക്കാ​ട് ഗോ​പ​ൻ പ്ര​ശ​സ്തി​പ​ത്രം സ​മ​ർ​പ്പി​ച്ചു.

നാ​ഗ​ധ്വ​നി പു​ര​സ്കാ​രം ച​ട​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ടു ല​ഭി​ക്കു​ന്ന സ്നേ​ഹ​വും ഇ​നി​യും ജീ​വി​ക്കു​വാ​ൻ പ്രോ​ര​ണ​യാ​കു​ന്നുവെ​ന്നും മ​ധു പ​റ​ഞ്ഞു. സ​മ​കാ​ലീ​ന മ​ല​യാ​ള സി​നി​മ​യു​ടെ ശീ​ർ​ഷ​ക​മാ​യി മ​ധു മാ​റി​യി​ട്ടു​ണ്ടെ​ന്നു ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച ക​വി പ്ര​ഭാ​വ​ർ​മ പ​റ​ഞ്ഞു.

മ​ധു​വി​നു സ​മാ​ന​മാ​യി മ​ല​യാ​ള സി​നി​മ​യി​ൽ മ​റ്റൊ​രാ​ൾ ഇ​ല്ല. ന​മ്മു​ടെ സിനിമാ തി​രി​ച്ച​റി​വു​ക​ളു​ടെ അ​ള​വു​കോ​ലു​ക​ൾ കൊ​ണ്ട് അ​ള​ക്കു​വാ​ൻ ക​ഴി​യാ​ത്ത അ​ഭി​നേ​താ​വാ​ണ് മ​ധു- പ്ര​ഭാ​വ​ർ​മ വ്യ​ക്ത​മാ​ക്കി.

സ്കൂ​ൾ ജീ​വി​ത​കാ​ല​ത്ത് തീ​യേറ്റ​റി​ൽ സി​നി​മ കാ​ണു​ന്പോ​ൾ ഏ​തോ അ​ഭൗ​മ ലോ​ക​ത്ത് വി​രാ​ജി​ക്കു​ന്ന ആ​ളാ​യി​ട്ടാ​ണ് മ​ധു എ​ന്ന താ​ര​ത്തെ അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന​ത്. ജീ​വി​ത​ത്തി​ൽ താ​ര​ത്തെ ഇ​ത്ര അ​ടു​ത്ത് കാ​ണു​വാ​ൻ ക​ഴി​യു​മെ​ന്ന് ഒ​രി​ക്ക​ലും ക​രു​തി​യി​ല്ലെ​ന്നും പ്ര​ഭാ​വ​ർ​മ പ​റ​ഞ്ഞു.
ച​ട​ങ്ങി​ൽ ക​ലാ​നി​ധി​യു​ടെ ക​ർ​മ​ശ്രേ​ഷ്ഠ പു​ര​സ്കാ​രം മു​ൻ ഡി​ജി​പി ബി. ​സ​ന്ധ്യ​യ്ക്കു മ​ധു സ​മ്മാ​നി​ച്ചു. സാ​ഹി​ത്യ​നി​രൂ​പ​ക ഡോ. ​സി. ഉ​ദ​യ​ക​ല, ഡോ. ​ബി. സ​ന്ധ്യ​യെ പൊ​ന്നാ​ട അ​ണി​യി​ച്ചു.
ക​ലാ​നി​ധി കു​ടും​ബം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള നി​വേ​ദ്യം ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും മ​ധു നി​ർ​വ​ഹി​ച്ചു.

ഗാ​യ​ക​ൻ മ​ണ​ക്കാ​ട് ഗോ​പ​ൻ, ഗാ​യി​ക​മാ​രാ​യ രാ​ധി​ക എ​സ്. നാ​യ​ർ, ഗൗ​രി ഗോ​പ​ൻ എ​ന്നി​വ​ർ മ​ധു അ​ഭി​ന​യി​ച്ച ചി​ത്ര​ങ്ങ​ളി​ലെ പ്ര​ശ​സ്ത ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. പ്ര​ഫ. മൂ​ഴി​ക്കു​ളം വി. ​ച​ന്ദ്ര​ശേ​ഖ​ര പി​ള്ള​യു​ടെ മ​ക​ളും ക​ലാ​നി​ധി ചെ​യ​ർ​പേ​ഴ്സ​ണും മാ​നേ​ജിം​ഗ് ട്ര​സ്റ്റി​യു​മാ​യ ഗീ​ത രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​വി പ്ര​ദീ​പ് തൃ​പ​ര​പ്പ്, മൂ​ഴി​ക്കു​ളം വി. ​ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള​യു​ടെ മ​ക​ൾ ഡോ. ​ജ​യ​കു​മാ​രി കു​ഞ്ഞ​മ്മ, വി​ജ​യ​ല​ക്ഷ്മി കു​ഞ്ഞ​മ്മ, വി​ന​യ​ൻ, ബാ​ഹു​ലേ​യ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​നു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ സ​ന്തോ​ഷ് രാ​ജ​ശേ​ഖ​ര​ൻ സ്വാ​ഗ​ത​വും ഛായാ​ഗ്ര​ഹ​ക​ൻ മ​ഹേ​ഷ് ശി​വാ​ന​ന്ദ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.