വി​ഴി​ഞ്ഞം തു​റ​മു​ഖം : പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്ന ഭൂമി ഏ​റ്റെ​ടു​ക്കാ​നൊ​രു​ങ്ങി അ​ധി​കൃ​ത​ർ
Thursday, October 31, 2024 7:09 AM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​നാ​യി വ​ർ​ഷ​ങ്ങ​ളാ​യി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രു​ന്ന ഭൂ​മി​ക​ൾ ഏ​റ്റെ​ടു​ക്കാ​നൊ​രു​ങ്ങി അ​ധി​കൃ​ത​ർ. ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന ശേ​ഷം ആ​ദ്യ​മാ​യി ഏ​റ്റെ​ടു​ക്കു​ന്ന പ​ന്ത്ര​ണ്ട് ഏ​ക്ക​റോ​ളം ഭൂ​മി​യു​ടെ കാ​ര്യ​ത്തി​ലാ​ണ് തീ​രു​മാ​ന​മാ​കു​ന്ന​ത്.

വി​ല​യു​ടെ പേ​രി​ൽ തു​ട​ക്ക​ത്തി​ൽ ത​ട​സ​മു​ന്ന​യി​ച്ച​വ​ർ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി ന​ൽ​കി​യാ​ണ് പു​തി​യ ന​ട​പ​ടി​യെ​ന്ന​റി​യു​ന്നു. തു​റ​മു​ഖ ക​വാ​ട​മാ​യ മു​ല്ലൂ​ർ മു​ത​ൽ ക​രി​മ്പ​ള്ളി​ക്ക​ര​വ​രെ വ​രു​ന്ന പ​ന്ത്ര​ണ്ട് ഏ​ക്ക​ർ ഭൂ​മി​യാ​ണ് 2022 ലെ ​പ​ഴ​യ നോ​ട്ടി​ഫീ​ക്കേ​ഷ​ന്‍റെ പ​രി​ധി​യി​ൽ​പ്പെ​ടു​ത്തി ഏ​റ്റെ​ടു​ക്കു​ന്ന​ത്.
ര​ണ്ട് വ​ലി​യ റി​സോ​ർ​ട്ടു​ക​ളും വീ​ടു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന മേ​ഖ​ല​യാ​ണി​ത്.

തു​റ​മു​ഖം വ​രു​ന്ന ക​ട​ൽ​ത്തീ​ര ഏ​രി​യ​യെ എ ​എ​ന്ന ഒ​റ്റ ഗ്രേ​ഡി​ൽ​പ്പെ​ടു​ത്തി​യാ​ണ് ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഭൂ​മി ഏ​റ്റെ​ടു​ത്ത​ത്. സെ​ന്‍റി​ന് 13 ല​ക്ഷ​ത്തോ​ളം രൂ​പ​യും വീ​ടു​ക​ൾ​ക്ക് പ്ര​ത്യേ​ക ന​ഷ്ട​പ​രി​ഹാ​ര​വും വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് പു​തി​യ വീ​ടു​വ​യ്ക്കാ​ൻ അ​ഞ്ച് സെ​ന്‍റ് വ​സ്തു​വി​നു​പ​രി വൃ​ക്ഷ​ങ്ങ​ൾ​ക്ക് വ​രെ വി​ല​യി​ട്ട് പ​ണം ന​ൽ​കി നാ​ട്ടു​കാ​രെ തൃ​പ്തി​പ്പെ​ടു​ത്തി.

എ​ന്നാ​ൽ റി​സോ​ർ​ട്ടു​കാ​ർ ഉ​ൾ​പ്പെ​ടെ പ​തി​ന​ഞ്ചോ​ളം പേ​ർ ഭൂ​മി​യു​ടെ ന​ഷ്ട​പ​രി​ഹാ​ര​ത്തെ കു​റി​ച്ച് ത​ട​സ​വാ​ദ​മു​ന്ന​യി​ച്ച​തോ​ടെ ബാ​ക്കി​യു​ള്ള​വ​യു​ടെ ഏ​റ്റെ​ടു​ക്ക​ൽ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി. തു​റ​മു​ഖ നി​ർ​മാ​ണം തു​ട​ങ്ങി ഒ​ൻ​പ​ത് വ​ർ​ഷം അ​ടു​ക്കു​ന്ന​ത് വ​രെ അ​ന​ങ്ങാ​തി​രു​ന്ന അ​ധി​കൃ​ത​ർ പെ​ട്ടെ​ന്ന് തീ​രു​മാ​ന​വു​മാ​യി ഇ​പ്പോ​ൾ രം​ഗ​ത്തി​റ​ങ്ങി.

നേ​ര​ത്തെ എ ​ഗ്രേ​ഡ് നി​ശ്ച​യി​ച്ച സ്ഥ​ല​ത്തെ എ, ​ബി, സി, ​എ​ന്നി​ങ്ങ​നെ വീ​ണ്ടും ഗ്രേ​ഡ് തി​രി​ച്ചു. എ ​ഗ്രേ​ഡി​ന് 13.70 ല​ക്ഷ​വും ബി. ​ഗ്രേ​ഡി​ന് 9.7 ല​ക്ഷം രൂ​പ​യും വി​ല​യി​ട്ടു. സി. ​ഗ്രേ​ഡി​ന്‍റെ വി​ല പി​ന്നെ അ​റി​യി​ക്കു​മെ​ന്നും നാ​ട്ടു​കാ​രെ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കൂ​ടാ​തെ സി​ആ​ർ​ഇ​സ​ഡി​ന്‍റെ പേ​ര് പ​റ​ഞ്ഞ് റി​സോ​ർ​ട്ടു​ക​ളു​ടെ കെ​ട്ടി​ട​ങ്ങ​ൾ​ക്കും വീ​ടു​ക​ൾ​ക്കും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വ്യ​വ​സ്ഥ​യി​ല്ലെ​ന്ന തൊ​ടു​ന്യാ​യം അ​ധി​കൃ​ത​ർ നി​ര​ത്തി​യ​താ​യും ഭൂ​ഉ​ട​മ​ക​ൾ പ​റ​യു​ന്നു. ഇ​വി​ട​ത്തെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​ന് 2017ൽ ​പു​റ​ത്തി​റ​ക്കി​യ നോ​ട്ടി​ഫി​ക്കേ​ഷ​ൻ 2020 ലും 2022 ​ലും പു​തു​ക്കി.

നി​ല​വി​ൽ ആ​ദ്യം നി​ശ്ച​യി​ച്ച തു​ക​യും 2022ന് ​ശേ​ഷ​മു​ള്ള പ​ലി​ശ​യും ഉ​ൾ​പ്പെ​ടെ​യാ​ണ് ന​ഷ്ട​പ​രി​ഹാ​രം. ഇ​നി​യും ത​ട​സം നി​ൽ​ക്കു​ന്ന​വ​ർ​ക്കു​ള്ള തു​ക കോ​ട​തി​യി​ൽ കെ​ട്ടി​വ​ച്ച ശേ​ഷം ഭൂ​മി ഏ​റ്റെ​ടു​ക്കാ​നും തീ​രു​മാ​ന​മു​ണ്ടെ​ന്ന​റി​യു​ന്നു. ഇ​തോ​ടെ അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ന് സു​ര​ക്ഷാ​വേ​ലി നി​ർ​മി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ​ക്കും തീ​രു​മാ​ന​മാ​കും.