നെ​യ്യാ​ർ​ഡാം വലതുകര കനാൽ റോഡ് ഇടിയുന്നു
Friday, November 1, 2024 2:38 AM IST
കാ​ട്ടാ​ക്ക​ട : നെ​യ്യാ​ർ​ഡാം റോ​ഡ് ഇ​ടി​യു​ന്നു. ആ​ശ​ങ്ക​യി​ൽ നാ​ട്ടു​കാ​ർ.ക​ള്ളി​ക്കാ​ട്-​നെ​യ്യാ​ർ​ഡാം റോ​ഡി​ന്‍റെ ഒ​രു​വ​ശ​ത്ത് നെ​യ്യാ​ർ​ഡാം വ​ല​തു​ക​ര ക​നാ​ലി​നോ​ടു ചേ​ർ​ന്നു​വ​രു​ന്ന ഭാ​ഗ​ത്തെ മ​ണ്ണി​ടി​യു​ന്ന​താണ് അ​പ​ക​ട​ഭീ​തി​യു​ണ്ടാ​ക്കു​ന്നത്. മ​ണ്ണി​ടി​ച്ചി​ൽ ത​ട​യാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഒ​രു പ​രി​ഗ​ണ​ന​യുമി​ല്ലാ​ത്ത​തു പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

നി​ല​വി​ൽ റോ​ഡി​ന്‍റെ ഈ ​ഭാ​ഗം വി​ണ്ടു​കീ​റി​യ സ്ഥി​തി​യി​ലാ​ണ്. റോ​ഡ് പൊ​തു​മ​രാ​മ​ത്ത് ആ​ര്യ​നാ​ട് സെ​ക്‌ഷനു കീ​ഴി​ലാ​ണെ​ങ്കി​ലും ഈ ​ഭാ​ഗ​ത്തെ ഭൂ​മി ജ​ല​വി​ഭ​വ വ​കു​പ്പി​ന്‍റേ​താ​ണ്. നെ​യ്യാ​ർ ഇ​റി​ഗേ​ഷ​നാ​ണ് ചു​മ​ത​ല. റോ​ഡി​നും ക​നാ​ലി​നും ഇ​ട​യി​ലു​ള്ള ഭാ​ഗം ഇ​ടി​ഞ്ഞു​വീ​ഴാ​ൻ തു​ട​ങ്ങി​യി​ട്ടു വ​ർ​ഷ​ങ്ങ​ളാ​യി. മ​ണ്ണി​ടി​യു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ഇ​വി​ടെ സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടാ​നും ഇ​രു​മ്പ് കൈ​വ​രി സ്ഥാ​പി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ പൊ​തു​മ​രാ​മ​ത്ത്, ഇ​റി​ഗേ​ഷ​ൻ വ​കു​പ്പു​ക​ൾ​ക്കും സ്ഥ​ലം എം​എ​ൽഎയ്ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും മ​ണ്ണി​ടി​യു​ന്ന ഭാ​ഗം അ​ള​ന്നു​പോ​കു​ക​യും ചെ​യ്തെ​ങ്കി​ലും പിന്നീട് ഒ​ന്നും ന​ട​ന്നി​ല്ല.

ഇ​പ്പോ​ൾ ഓ​രോ മ​ഴ​യി​ലും ഇ​വി​ടെ മ​ണ്ണ് ഇ​ടി​യു​ന്നത് തുടരുകയാണ്. ഈ ​സ്ഥി​തി തു​ട​ർ​ന്നാ​ൽ റോ​ഡി​ന്‍റെ ഒ​രു​വ​ശം അ​പ്പാ​ടെ ക​നാ​ലി​ലേ​ക്കു വീ​ഴു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. നി​ല​വി​ൽ റോ​ഡി​ലെ ടാ​ർ വ​രു​ന്ന ഭാ​ഗം​വ​രെ മാ​ത്ര​മേ ഉ​റ​പ്പു​ള്ളതായുള്ളൂ. ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള പാ​ത എ​ന്ന​തി​നു പു​റ​മേ പ​ന്ത, അ​മ്പൂ​രി, മാ​യം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​പോ​കാ​നു​ള്ള നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു​പോ​കു​ന്ന​ത് ഈ ​വ​ഴി​യാ​ണ്. തു​റ​ന്ന ജ​യി​ൽ, ശി​വാ​ന​ന്ദ ആ​ശ്ര​മം, സ​ഹ​ക​ര​ണ കോ​ള​ജു​ക​ൾ, ആ​ശു​പ​ത്രി, നെ​യ്യാ​ർ​ഡാം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ഇ​വി​ടം ക​ട​ന്നു​വേ​ണം പോ​കാ​ൻ.

ക​ഷ്ടി​ച്ച് ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ പോ​കാ​നു​ള്ള സൗ​ക​ര്യം മാ​ത്ര​മു​ള്ള റോ​ഡി​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ വ​ള​രെ ബു​ദ്ധി​മു​ട്ടി​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. കെഎ​സ്​ആ​ർ​ടി​സി ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ എ​തി​രേ മ​റ്റൊ​രു വാ​ഹ​നം വ​രു​മ്പോ​ൾ അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​ൻ മു​ന്നി​ൽ ഒ​തു​ക്കി​യി​ടാ​റാ​ണ് പ​തി​വ്.