സ​മ​ന്വ​യം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, October 31, 2024 7:10 AM IST
പാ​ലോ​ട് :സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ കേ​ര​ള നോ​ള​ജ് ഇ​ക്കോ​ണ​മി മി​ഷ​നു​മാ​യി ചേ​ർ​ന്ന് ന​ട​പ്പി​ലാ​ക്കു​ന്ന 'സ​മ​ന്വ​യം' പ​ദ്ധ​തി​യു​ടെ വാ​മ​ന​പു​രം മ​ണ്ഡ​ലം​ത​ല ഉ​ദ്ഘാ​ട​നം പെ​രി​ങ്ങ​മ​ല ഷാ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​ഡ്വ. എ. ​എ റ​ഷീ​ദ് നി​ർ​വ​ഹി​ച്ചു.

സം​സ്ഥാ​ന​ത്തെ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 18 നും 59 ​നും വ​യ​സി​നി​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് പ​ദ്ധ​തി ഗു​ണ​പ്ര​ദ​മാ​കു​മെ​ന്നും ഡി​സം​ബ​ർ മാ​സ​ത്തി​നു​ള്ളി​ൽ ഒ​രു ല​ക്ഷം തൊ​ഴി​ൽ ര​ഹി​ത​ർ​ക്ക് പ​ദ്ധ​തി​യി​ലൂ​ടെ തൊ​ഴി​ൽ ല​ഭ്യ​മാ​ക്കാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ക​മ്മീ​ഷ​ൻ അം​ഗം എ. ​സൈ​ഫു​ദ്ദീ​ൻ ഹാ​ജി അ​ധ‍്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ര​ള നോ​ള​ജ് ഇ​ക്കോ​ണ​മി മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​പി.​എ​സ് ശ്രീ​ക​ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സോ​ഫി തോ​മ​സ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷാ​ൻ ത​ട​ത്തി​ൽ, ന​സീ​മ ഇ​ല്യാ​സ് , സ​മ​ന്വ​യം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​ഫ. അ​ബ്ദു​ൽ അ​യ്യൂ​ബ്, സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ എം. ​നി​സാ​ർ മു​ഹ​മ്മ​ദ് സു​ൾ​ഫി, ക​ൺ​വീ​ന​ർ ജോ​യ്. ജെ ​ജാ​ജി​ൻ, ല​ത്തീ​ഫ് പാ​ലോ​ട്, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.