ഒ​രു രൂ​പ തി​രി​കെ ന​ൽ​കി​യി​ല്ല; ഹോ​ട്ട​ൽ ഉ​ട​മ​യേയും ഭാ​ര്യ​യേയും കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​യാ​ൾ​ക്ക് 15 വ​ർ​ഷം ക​ഠി​ന​ത​ട​വും അ​ര​ല​ക്ഷം പി​ഴ​യും
Thursday, October 31, 2024 7:09 AM IST
നെ​ടു​മ​ങ്ങാ​ട് : ഹോ​ട്ട​ലി​ൽ നി​ന്ന്‌ ബാ​ക്കി ന​ൽ​കി​യ തു​ക​യി​ൽ ഒ​രു രൂ​പ കു​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ ഹോ​ട്ട​ൽ ഉ​ട​മ​യെ​യും ഭാ​ര്യ​യെ​യും തി​ള​ച്ച വെ​ള്ള​മൊ​ഴി​ച്ച്‌ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​യാ​ൾ​ക്ക്‌ 15 വ​ർ​ഷം ക​ഠി​ന​ത​ട​വും അ​ര​ല​ക്ഷം രൂ​പ പി​ഴ​യും.

ആ​നാ​ട്‌ സ്വ​ദേ​ശി അ​ജി​ത്തി (30)നെ​യാ​ണ്‌ തി​രു​വ​ന​ന്ത​പു​രം സെ​ഷ​ൻ​സ്‌ കോ​ട​തി ജ​ഡ്‌​ജി എം.​പി.​ഷി​ബു ശി​ക്ഷി​ച്ച​ത്‌. 2015 ഏ​പ്രി​ൽ മൂ​ന്നി​നാ​ണ്‌ കേ​സി​നാ​സ്‌​പ​ദ​മാ​യ സം​ഭ​വം. രാ​ത്രി ഒ​മ്പ​തോ​ടെ പ്ര​തി അ​ജി​ത്ത്‌ നെ​ടു​മ​ങ്ങാ​ട്‌ പ​ഴ​കു​റ്റി​യി​ലെ ഹോ​ട്ട​ലി​ലെ​ത്തി ഭ​ക്ഷ​ണം ക​ഴി​ച്ചു.

ഭ​ക്ഷ​ണ​ത്തി​ന്‍റെ ബാ​ക്കി പ​ണം ന​ൽ​കു​മ്പോ​ൾ ഒ​രു രൂ​പ​യു​ടെ കു​റ​വു​ണ്ടാ​യി​രു​ന്നു. ഇ​തേ​ച്ചൊ​ല്ലി അ​ജി​ത്ത്‌ വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടു. തു​ട​ർ​ന്ന്‌ ഇ​വ​ർ ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന മ​റ്റൊ​രാ​ളി​ൽ​നി​ന്ന്‌ ഒ​രു രൂ​പ വാ​ങ്ങി ന​ൽ​കു​ക​യും ചെ​യ്‌​തു.

ചി​ല്ല​റ​യി​ല്ലാ​ത്ത​തി​നാ​ലാ​ണ്‌ ബാ​ക്കി ന​ൽ​കാ​ൻ ക​ഴി​യാ​തി​രു​ന്ന​ത്‌ എ​ന്ന്‌ പ​റ​ഞ്ഞു മ​ന​സി​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പ്ര​കോ​പി​ത​നാ​യ പ്ര​തി ഹോ​ട്ട​ലി​ൽ​നി​ന്ന്‌ തി​ള​യ്‌​ക്കു​ന്ന വെ​ള്ള​മെ​ടു​ത്ത്‌ ദ​മ്പ​തി​ക​ളു​ടെ​മേ​ൽ ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു.

ഇ​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. നെ​ടു​മ​ങ്ങാ​ട്‌ സി​ഐ ആ​യി​രു​ന്ന സ്റ്റു​വ​ർ​ട്ട്‌ കീ​ല​റാ​യി​രു​ന്നു അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ. പ്രോ​സി​ക്യൂ​ഷ​ന്‌ വേ​ണ്ടി കാ​ട്ടാ​യി​ക്കോ​ണം ജെ.​കെ.​അ​ജി​ത്‌​പ്ര​സാ​ദ്‌, വി.​സി.​ബി​ന്ദു എ​ന്നി​വ​ർ ഹാ​ജ​രാ​യി.