യു​വ ഉ​ത്സ​വ്: ശാ​സ്ത്ര സാ​ങ്കേ​തി​ക മേ​ഖ​ല​യി​ലെ നൂ​ത​ന ആ​ശ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ അ​വ​സ​രം
Thursday, October 31, 2024 7:00 AM IST
തി​രു​വ​ന​ന്ത​പു​രം: ശാ​സ്ത്ര സ​ങ്കേ​തി​ക മേ​ഖ​ല​യി​ലെ നൂ​ത​ന ആ​ശ​യ​ങ്ങ​ൾ, പ​രീ​ക്ഷ​ണ​ങ്ങ​ൾ, ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ എ​ന്നി​വ അ​വ​ത​രി​പ്പി​ക്കാ​ൻ യു​വ​തി യു​വാ​ക്ക​ൾ​ക്ക് അ​വ​സ​രം ഒ​രു​ക്കു​ന്നു. ന​വം​ബ​റി​ൽ ജി​ല്ലാ​ത​ല​ങ്ങ​ളി​ൽ നെ​ഹ്റു യു​വ​കേ​ന്ദ്ര സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ​ത​ല യു​വ ഉ​ത്സ​വി​ൽ ഈ ​വ​ർ​ഷം മു​ത​ൽ ക​ലാ-​സാം​സ്കാ​രി​ക മ​ത്സ​ര​ങ്ങ​ൾ​ക്കു പു​റ​മെ ശാ​സ്ത്ര​പ്ര​ദ​ർ​ശ​നം കൂ​ടി സം​ഘ​ടി​പ്പി​ക്കും.

മേ​ള​യോ​ട​നു​ബ​ന്ധി​ച്ചു വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ, എ​ജ​ൻ​സി​ക​ൾ എ​ന്നി​വ ഒ​രു​ക്കു​ന്ന സ്റ്റാ​ളു​ക​ളും യു​വ ഉ​ത്സ​വി​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​കും മ​ത്സ​ര ഇ​ന​ങ്ങ​ളി​ൽ ക​വി​താ​ര​ച​ന, പെ​യി​ന്‍റിം​ഗ്, മൊ​ബൈ​ൽ ഫോ​ട്ടോ​ഗ്രാ​ഫി, പ്ര​ഭാ​ഷ​ണം എ​ന്നീ വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളും നാ​ടോ​ടി നൃ​ത്തം ഗ്രൂ​പ്പ് ഇ​ന​വു​മാ​ണ്. സ​യ​ൻ​സ് മേ​ള​യി​ലെ ഗ്രൂ​പ്പ് ഇ​ന​ത്തി​ൽ പ​ര​മാ​വ​ധി അ​ഞ്ചു പേ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. ഇ​തി​ൽ വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ലും പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​ര​മു​ണ്ട് .

മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ർ​ക്ക് കാ​ഷ് പ്രൈ​സും, സ​ർ​ട്ടി​ഫി​ക്ക​റ്റും നെ​ഹ്റു യു​വ​കേ​ന്ദ്ര ന​ൽ​കും ഒ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് ഡി​സം​ബ​ർ 14, 15 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കും.

സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളാ​ണ് അ​ടു​ത്ത ജ​നു​വ​രി 12 മു​ത​ൽ 16 വ​രെ കേ​ന്ദ്ര യു​വ​ജ​ന​കാ​ര്യ, കാ​യി​ക മ​ന്ത്രാ​ല​യം, മേ​രാ യു​വ ഭാ​ര​ത് മു​ഖേ​ന സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ യു​വ ഉ​ൽ​സ​വി​ൽ പ​ങ്കെ​ടു​ക്കു​ക. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് നെ​ഹ്റു യു​വ​കേ​ന്ദ്ര ജി​ല്ലാ ഓ​ഫീ​സ​ർ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.