ഇ​രി​ഞ്ച​യം സി​വി​ൽ സ​പ്ലൈ​സ് ഔ​ട്ട്‌ലെറ്റിലെ മോ​ഷ​ണം: പ്ര​തി​ക​ൾ പി​ടി​യി​ൽ
Monday, June 17, 2024 6:24 AM IST
നെ​ടു​മ​ങ്ങാ​ട് : ഇ​രി​ഞ്ച​യം സി​വി​ൽ സ​പ്ലൈ​സ് ഔ​ട്ട‌്‌ലെറ്റിലെ ഷ​ട്ട​ർ കു​ത്തി പൊ​ളി​ച്ച് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ. ഇ​രി​ഞ്ച​യം ക​ണ്ണ​ൻ​കോ​ട് പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ രാ​ജേ​ഷ് (26) , ചെ​ല്ലാം​കോ​ട് വാ​റു​വി​ളാ​ക​ത്തു പു​ത്ത​ൻ​വീ​ട്ടി​ൽ അ​ന​ന്ദു (19) ക​രി​ങ്ക​ട കു​ള​വി​യോ​ട് സ​ജി ഭ​വ​ൻ, സ​ജി​ത്ത് (21)പാ​ള​യ​ത്തും മു​ക​ൾ അ​ശ്വ​തി ഭ​വ​നി​ൽ അ​ച്ചു (26) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

18000 രൂ​പ ക​വ​ർ​ന്ന പ്ര​തി​ക​ൾ സി​സി​ടി​വി​യും ക​മ്പ്യൂ​ട്ട​റു​ക​ളും ന​ശി​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്പി കി​ര​ൺ നാ​രാ​യ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​വും നെ​ടു​മ​ങ്ങാ​ട് പോ​ലീ​സും ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കേ​സി​ലെ അ​റ​സ്റ്റോ​ടു​കൂ​ടി നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ൾ തെ​ളി​യി​ക്കു​വാ​ൻ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്. വേ​ങ്ക​വി​ള ക്ഷീ​രോ​ൽ​പാ​ദ​ക സ​ഹ​ക​ര​ണ​സം​ഘം ഓ​ഫീ​സ് കു​ത്തി​ത്തു​റ​ന്ന് 60500 രൂ​പ മോ​ഷ​ണം ചെ​യ്ത കേ​സും, എ​ട്ടാം ക​ല്ല് കി​ഴ​ക്കേ​ല ശി​വ​ക്ഷേ​ത്ര​ത്തി​ൽ നി​ന്നും 5000 രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും നി​ര​വ​ധി വെ​ങ്ക​ല വി​ള​ക്കു​ക​ളും പ്ര​തി​ക​ൾ ക​വ​ർ​ന്നി​ട്ടു​ണ്ട്.

കൂ​ടാ​തെ നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ളി​ലെ കാ​ണി​ക്ക​വ​ഞ്ചി​യും നി​ല​വി​ള​ക്കു​ക​ളും പ്ര​തി​ക​ൾ മോ​ഷ​ണം ചെ​യ്ത​താ​യി സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. നെ​ടു​മ​ങ്ങാ​ട് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​എ​സ്.​ധ​ന്യ, എ​സ്ഐ ര​വീ​ന്ദ്ര​ൻ, എ​സ്ഐ സു​രേ​ഷ് കു​മാ​ർ, എ​സ്‌​സി​പി​ഒ ബി​ജു, ശ്രീ​ജി​ത്ത്‌, എ​സ്ഐ ഷി​ബു, സ​ജു, എ​സ്‌​സി​പി​ഒ മാ​രാ​യ സ​തി​കു​മാ​ർ, ഉ​മേ​ഷ്‌ ബാ​ബു എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.