ജ​ല അ​ഥോ​റിറ്റി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ്
Monday, June 24, 2024 6:49 AM IST
പാ​റ​ശാ​ല: പാ​റ​ശാ​ല​യി​ല്‍ കു​ടി​വെ​ള്ളം കൃ​ത്യ​മാ​യി ല​ഭി​ക്കു​ന്നി​ല്ലെ​ങ്കി​ലും ഭാ​രി​ച്ച ബി​ല്ല് വ​രു​ന്ന​താ​യി ആ​രോ​പി​ച്ചും, ജ​ല​മി​ഷ​ന്‍ പ​ദ്ധ​തി പ്ര​കാ​രം നി​ര്‍​മി​ച്ച പൈ​പ്പ് ലൈ​നു​ക​ളു​ടെ ആ​ഴ​ത്തി​ലു​ള്ള കു​ഴി​ക​ള്‍ അ​പ​ക​ടാ​വ​സ്ഥ​യി​ല്‍ കി​ട​ക്കു​ന്ന​തി​നെ നി​ക​ത്തി റീ​ടാ​ര്‍ ചെ​യ്യാ​ത്ത​തി​നെ​തി​രെ​യും, പൈ​പ്പ് ലൈ​ന്‍ കു​ഴി​ക​ക​ളി​ല്‍ വീ​ണ് പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ‍്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പാ​റ​ശാ​ല​യി​ല്‍ ജ​ല അ​ഥോ​രി​റ്റി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.

പ്ര​വ​ര്‍​ത്ത​ക​രാ​യ വി​ന​യ​നാ​ഥ്. ല​വി​ന്‍ ജോ​യ് , വി​ഷ്ണു​നാ​ഥ്, താ​ര, സ​തീ​ഷ് ഐ​ങ്കാ​മം, ജ​സ്റ്റി​ന്‍, വി​പി​ന്‍, ലാ​റ്റി​ന്‍ രാ​ജ്, റോ​യി​യും കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ട​ക്കം നി​ര​വ​ധി​പേ​ര്‍ ഉ​പ​രോ​ധ​സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.