പ​ച്ച​ക്ക​റി ക​ട​യി​ൽ മോ​ഷ​ണം: പ്ര​തി​ക​ൾ പി​ടി​യി​ൽ
Monday, June 24, 2024 6:49 AM IST
കൊല്ലം :ഇ​ര​വി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വെ​ണ്ടാ​ർ​മു​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ച്ച​ക്ക​റി ക​ട​യു​ടെ വാ​തി​ൽ ത​ള്ളി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​ക​ൾ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.

കു​രീ​പ്പു​ഴ നെ​ടും​ക​ളി​യി​ൽ പ്രി​ൻ​സ്(19), പ​ള്ളി​ത്തോ​ട്ടം ഗ​ലീ​ലി​യോ ന​ഗ​റി​ൽ സ​ക്കീ​ർ(30) എ​ന്നി​വ​രാ​ണ് ഇ​ര​വി​പു​രം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ആറിന് രാ​ത്രി​യോ​ടെ ബൈ​ക്കി​ലെ​ത്തി​യ പ്ര​തി​ക​ൾ ക​ട​യു​ടെ വാ​തി​ൽ ത​ള്ളി​ത്തു​റ​ന്ന് ക​ട​യ്ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ന്ത്ര​ണ്ടാ​യി​ര​ത്തോ​ളം രൂ​പ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​ര​വി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​ട​യു​ട​മ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തശേ​ഷം പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മോ​ഷ്ടാ​ക്ക​ളെ തി​രി​ച്ച​റി​ഞ്ഞ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ഇ​ര​വി​പു​രം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്​ഐ അ​ജേ​ഷ്, സി​പി​ഒ മാ​രാ​യ അ​നീ​ഷ്, സു​മേ​ഷ്, എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.