ടി​.​പി.​​ജി ന​​ന്പ്യാ​​ർക്കു വിട; സം​രം​ഭ​ക​ർ​ക്കു പ്ര​ചോ​ദ​ന​മേ​കി​യ വ്യ​വ​സാ​യി
ടി​.​പി.​​ജി ന​​ന്പ്യാ​​ർക്കു വിട; സം​രം​ഭ​ക​ർ​ക്കു പ്ര​ചോ​ദ​ന​മേ​കി​യ വ്യ​വ​സാ​യി
Friday, November 1, 2024 1:24 AM IST
ബം​​ഗ​​ളൂ​​രു: വ​​ട​​ക്കേ മ​​ല​​ബാ​​റി​​ല്‍ ജ​​നി​​ച്ച് രാ​​ജ്യ​​ത്തെ വ​​ന്‍​കി​​ട വ്യ​​വ​​സാ​​​യി​​ക​​ളി​​ലൊ​​രാ​​ളാ​​യി മാ​​റി​​യ​​യാ​​ളാ​​ണ് ടി​.​പി.​​ജി. ന​​ന്പ്യാ​​ർ. പു​​തു​​താ​​യി വ്യ​​വ​​സാ​​യ മേ​​ഖ​​ല​​യി​​ലേ​​ക്ക് ഇ​​റ​​ങ്ങു​​ന്ന​​വ​​ർ​​ക്ക് വ​​ലി​​യ പ്ര​​ചോ​​ദ​​ന​​മാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ സം​​രം​​ഭ​​ങ്ങ​​ൾ. ‌

ക​​ള​​ർ ടി​​വി​​ക​​ൾ​​ക്കും വീ​​ഡി​​യോ കാ​​സ​​റ്റു​​ക​​ൾ​​ക്കു​​മു​​ണ്ടാ​​യ ഡി​​മാ​​ൻ​​ഡ് ക​​ണ്ട​​റി​​ഞ്ഞ് ആ ​​ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ നി​​ർ​​മാ​​ണ​​മേ​​ഖ​​ല​​യി​​ലേ​​ക്കു ക​​ട​​ന്ന​​താ​​യി​​രു​​ന്നു ബി​​പി​​എ​​ല്ലി​​ന്‍റെ വി​​ജ​​യ​​ത്തി​​നു കാ​​ര​​ണ​​മാ​​യ​​ത്. പി​​ന്നീ​​ട് ഇ​​ന്ത്യ​​ൻ ഇ​​ല​​ക്‌​​ട്രോ​​ണി​​ക്സ് ഉ​​പ​​ക​​ര​​ണ നി​​ർ​​മാ​​ണ രം​​ഗ​​ത്തെ വ​​മ്പ​​ന്മാ​​രാ​​യി ക​​മ്പ​​നി.

ഇ​​ന്ത്യ​​ന്‍ ക​​ണ്‍​സ്യൂ​​മ​​ര്‍ ഇ​​ല​​ക്‌​​ട്രോ​​ണി​​ക്‌​​സ് രം​​ഗ​​ത്ത് ഒ​​രു​​കാ​​ല​​ത്ത് സ​​ര്‍​വാ​​ധി​​പ​​ത്യം പു​​ല​​ര്‍​ത്തി​​യ ബ്രാ​​ന്‍​ഡാ​​യി​​രു​​ന്നു ബി​​പി​​എ​​ല്‍.

പ്ര​​തി​​രോ​​ധ സേ​​ന​​ക​​ള്‍​ക്കു​​ള്ള പ്രി​​സി​​ഷ​​ന്‍ പാ​​ന​​ല്‍ മീ​​റ്റ​​റു​​ക​​ളു​​ടെ നി​​ര്‍​മാ​​ണ​​മാ​​ണ് ആ​​ദ്യം തു​​ട​​ങ്ങി​​യ​​ത്. പി​​ന്നീ​​ട് മി​​ക​​ച്ച നി​​ല​​വാ​​ര​​ത്തി​​ലു​​ള്ള ഇ​​ല​​ക്‌​​ട്രോ​​ണി​​ക്‌​​സ് ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ നി​​ര്‍​മാ​​ണ​​ത്തി​​ലേ​​ക്ക് തി​​രി​​ഞ്ഞു.

1990ക​​ളി​​ല്‍ ബി​​പി​​എ​​ല്‍ ഇ​​ന്ത്യ​​യി​​ലെ ഇ​​ല​​ക്‌​​ട്രോ​​ണി​​ക്‌​​സ് ഉ​​പ​​ക​​ര​​ണ നി​​ര്‍​മാ​​ണ രം​​ഗ​​ത്തെ അ​​തി​​കാ​​യ​​രാ​​യി വ​​ള​​ര്‍​ന്നു. ടി​​വി, ഫോ​​ണ്‍ മേ​​ഖ​​ല​​ക​​ളി​​ലെ ആ​​ധി​​പ​​ത്യം ബി​​പി​​എ​​ല്‍ ക​​മ്പ​​നി​​യെ ഇ​​ന്ത്യ​​യി​​ലെ ആ​​ദ്യ പ​​ത്ത് മു​​ന്‍​നി​​ര ക​​മ്പ​​നി​​ക​​ളു​​ടെ ശ്രേ​​ണി​​യി​​ലെ​​ത്തി​​ച്ചി​​രു​​ന്നു.

‌ഭാ​​ര​​ത് ഇ​​ല​​ക്‌​​ട്രോ​​ണി​​ക്‌​​സി​​ന്‍റെ ഉ​​പ​​ക​​രാ​​ര്‍ ല​​ഭി​​ച്ച​​തോ​​ടെ ഇ​​ന്ത്യ​​ന്‍ സൈ​​ന്യ​​ത്തി​​നാ​​യി ഹെ​​ര്‍​മെ​​റ്റി​​ക് സീ​​ല്‍​ഡ് പാ​​ന​​ല്‍ മീ​​റ്റ​​റു​​ക​​ള്‍ ബി​​പി​​എ​​ല്‍ നി​​ര്‍​മി​​ച്ചു. മെ​​ഡി​​ക്ക​​ല്‍ ഉ​​പ​​ക​​ര​​ണ നി​​ര്‍​മാ​​ണ​​രം​​ഗ​​ത്തേ​​ക്കും ബി​​പി​​എ​​ല്‍ പ്ര​​വ​​ര്‍​ത്ത​​നം വ്യാ​​പി​​പ്പി​​ച്ചു. ഇ​​സി​​ജി, മോ​​ണി​​റ്റ​​റിം​​ഗ് സി​​സ്റ്റം തു​​ട​​ങ്ങി​​യ​​വ നി​​ര്‍​മി​​ച്ചാ​​യി​​രു​​ന്നു ആ​​രോ​​ഗ്യ​​രം​​ഗ​​ത്തെ ബി​​പി​​എ​​ല്ലി​​ന്‍റെ ചു​​വ​​ടു​​വ​​യ്പ്.

1982ലെ ​​ഏ​​ഷ്യ​​ന്‍ ഗെ​​യിം​​സി​​നു പി​​ന്നാ​​ലെ​​യാ​​ണ് ഒ​​രു വെ​​ല്ലു​​വി​​ളി​​യെ​​ന്നോ​​ണം ബി​​പി​​എ​​ല്‍ ടെ​​ലി​​വി​​ഷ​​ന്‍ നി​​ര്‍​മാ​​ണ​​രം​​ഗ​​ത്തേ​​ക്കു ക​​ട​​ന്ന​​ത്. ടെ​​ലി​​വി​​ഷ​​നു​​ക​​ളും വി​​സി​​ആ​​റു​​ക​​ളും ഹി​​റ്റാ​​യ​​തോ​​ടെ ബി​​പി​​എ​​ല്‍ ഇ​​ല​​ക്‌​​ട്രോ​​ണി​​ക്‌​​സ് വി​​പ​​ണി​​യി​​ല്‍ വ​​ന്‍ കു​​തി​​പ്പു​​ണ്ടാ​​ക്കി.


ഫ്രി​​ഡ്ജ്, വാ​​ഷിം​​ഗ് മെ​​ഷീ​​ന്‍, എ​​സി, മൈ​​ക്രോ​​വേ​​വ് ഓ​​വ​​ന്‍, ഗ്യാ​​സ് സ്റ്റൗ ​​തു​​ട​​ങ്ങി​​യ ഗൃ​​ഹോ​​പ​​ക​​ര​​ണ​​ങ്ങ​​ളും പേ​​ജ​​റു​​ക​​ളും സെ​​ല്ലു​​ലാ​​ര്‍ സ​​ര്‍​വീ​​സും ബി​​പി​​എ​​ല്ലി​​ല്‍​നി​​ന്ന് വി​​പ​​ണി​​യി​​ലെ​​ത്തി. 1994ലാ​​ണ് ബി​​പി​​എ​​ല്‍ മൊ​​ബൈ​​ല്‍ ക​​മ്മ്യൂ​​ണി​​ക്കേ​​ഷ​​ന്‍ ആ​​രം​​ഭി​​ച്ച​​ത്.

1995ല്‍ ​​ബി​​പി​​എ​​ല്‍ മൊ​​ബൈ​​ല്‍ നെ​​റ്റ്‌​​വ​​ര്‍​ക്ക് പ്ര​​വ​​ര്‍​ത്ത​​ന​​ക്ഷ​​മ​​മാ​​യി. ടി.​​പി.​​ജി​​യു​​ടെ മ​​രു​​മ​​ക​​നാ​​യ രാ​​ജീ​​വ് ച​​ന്ദ്ര​​ശേ​​ഖ​​റാ​​യി​​രു​​ന്നു ബി​​പി​​എ​​ല്‍ മൊ​​ബൈ​​ല്‍ സ്ഥാ​​പി​​ച്ച​​ത്. 2005-ല്‍ ​​രാ​​ജീ​​വ് ച​​ന്ദ്ര​​ശേ​​ഖ​​ര്‍ ബി​​പി​​എ​​ല്‍ ക​​മ്മ്യൂ​​ണി​​ക്കേ​​ഷ​​നി​​ലെ ത​​ന്‍റെ 64% ഓ​​ഹ​​രി​​ക​​ളും എ​​സ്സാ​​ര്‍ ഗ്രൂ​​പ്പി​​ന് വി​​റ്റു.

പ്ര​​വ​​ര്‍​ത്ത​​നം തു​​ട​​ങ്ങി​​യ വ​​ര്‍​ഷം പ​​ത്തു ല​​ക്ഷം രൂ​​പ വി​​റ്റു​​വ​​ര​​വു​​ണ്ടാ​​യി​​രു​​ന്ന ബി​​പി​​എ​​ല്‍ തൊ​​ണ്ണൂ​​റു​​ക​​ളു​​ടെ അ​​വ​​സാ​​ന​​ത്തി​​ല്‍ അ​​ത് 2500 മു​​ത​​ല്‍ 4300 കോ​​ടി വ​​രെ എ​​ത്തി​​ച്ചു. രാ​​ജ്യ​​ത്തെ 300 ന​​ഗ​​ര​​ങ്ങ​​ളി​​ലാ​​യി 3500ലേ​​റെ ഡീ​​ല​​ര്‍​മാ​​രു​​മാ​​യി ബി​​പി​​എ​​ല്‍ പ​​ട​​ര്‍​ന്നു​​പ​​ന്ത​​ലി​​ച്ചു.

ഇ​​ല​​ക്‌​​ട്രോ​​ണി​​ക്‌​​സ്, ഗൃ​​ഹോ​​പ​​ക​​ര​​ണ രം​​ഗ​​ത്ത് വ​​ന്‍​കി​​ട ക​​മ്പ​​നി​​യാ​​യി വ​​ള​​ര്‍​ന്നെ​​ങ്കി​​ലും വി​​പ​​ണി​​യി​​ലെ കി​​ട​​മ​​ത്സ​​ര​​വും കു​​ടും​​ബ​​പ്ര​​ശ്‌​​ന​​ങ്ങ​​ളും ബി​​പി​​എ​​ല്ലി​​നെ ത​​ള​​ര്‍​ത്തി. ഇ​​ല​​ക്‌​​ട്രോ​​ണി​​ക്‌​​സ് വി​​പ​​ണി​​യി​​ല്‍ കൊ​​റി​​യ​​ന്‍ ക​​മ്പ​​നി​​ക​​ള്‍ ആ​​ധി​​പ​​ത്യം ഉ​​റ​​പ്പി​​ച്ച​​തോ​​ടെ ബി​​പി​​എ​​ല്ലി​​ന്‍റെ പ്ര​​താ​​പം ന​​ഷ്‌​​ട​​മാ​​യി.ബി​​പി​​എ​​ല്‍ മൊ​​ബൈ​​ലു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു​​ണ്ടാ​​യ ത​​ര്‍​ക്ക​​ങ്ങ​​ളും വ​​ലി​​യ വാ​​ര്‍​ത്ത​​യാ​​യി​​രു​​ന്നു.

ടി.​​പി.​​ജി. ന​​മ്പ്യാ​​രു​​ടെ നി​​ര്യാ​​ണ​​ത്തി​​ൽ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ അ​​നു​​ശോ​​ച​​നം രേ​​ഖ​​പ്പെ​​ടു​​ത്തി. ഇ​​ന്ത്യ​​യി​​ലെ ടെ​​ലി​​ക​​മ്മ്യൂ​​ണി​​ക്കേ​​ഷ​​ൻ വ്യ​​വ​​സാ​​യ​​ത്തി​​ൽ വ​​ലി​​യ കു​​തി​​പ്പ് സൃ​​ഷ്‌​​ടി​​ച്ച ബി​​പി​​എ​​ല്ലി​​ന്‍റെ സ്ഥാ​​പ​​ക​​ൻ എ​​ന്ന​​നി​​ല​​യി​​ൽ അ​​ദ്ദേ​​ഹം ഇ​​ന്ത്യ​​ൻ വ്യ​​വ​​സാ​​യ​​ലോ​​ക​​ത്ത് പ്ര​​മു​​ഖ സ്ഥാ​​ന​​മാ​​ണ് വ​​ഹി​​ച്ചി​​രു​​ന്ന​​ത്. പു​​തു​​താ​​യി വ്യ​​വ​​സാ​​യ മേ​​ഖ​​ല​​യി​​ലേ​​ക്ക് ഇ​​റ​​ങ്ങു​​ന്ന ആ​​ളു​​ക​​ൾ​​ക്ക് വ​​ലി​​യ പ്ര​​ചോ​​ദ​​ന​​മാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ സം​​രം​​ഭ​​ങ്ങ​​ളെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി അ​​നു​​ശോ​​ച​​ന സ​​ന്ദേ​​ശ​​ത്തി​​ൽ പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.