വ്യ​വ​സാ​യ വ​ള​ർ​ച്ച​യ്ക്കു കാ​ര​ണം സം​രം​ഭ​ക​ർ​ക്ക് സ​ർ​ക്കാരിലുള്ള വി​ശ്വാ​സം: മ​ന്ത്രി
വ്യ​വ​സാ​യ വ​ള​ർ​ച്ച​യ്ക്കു കാ​ര​ണം സം​രം​ഭ​ക​ർ​ക്ക് സ​ർ​ക്കാരിലുള്ള  വി​ശ്വാ​സം: മ​ന്ത്രി
Thursday, October 31, 2024 12:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ വ്യ​​​വ​​​സാ​​​യ വ​​​ള​​​ർ​​​ച്ച​​​യ്ക്കു കാ​​​ര​​​ണം സം​​​രം​​​ഭ​​​ക​​​ർ​​​ക്കു സ​​​ർ​​​ക്കാ​​​ർ ന​​​യ​​​ങ്ങ​​​ളി​​​ലും സം​​​വി​​​ധാ​​​ന​​​ത്തി​​​ലു​​​മു​​​ള്ള വി​​​ശ്വാ​​​സ​​​മാ​​​ണെ​​​ന്ന് വ്യ​​​വ​​​സാ​​​യ​​​മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് പ​​​റ​​​ഞ്ഞു.

ഇ​​​ൻ​​​വെ​​​സ്റ്റ് കേ​​​ര​​​ള ഗ്ലോ​​​ബ​​​ൽ സ​​​മ്മി​​​റ്റ് 2025 നു ​​​മു​​​ന്നോ​​​ടി​​​യാ​​​യി മാ​​​ലി​​​ന്യ നി​​​ർ​​​മാ​​​ർ​​​ജ​​​നം, പു​​​ന​​​രു​​​പ​​​യോ​​​ഗം, ഹ​​​രി​​​ത സം​​​രം​​​ഭ​​​ക​​​ത്വം എ​​​ന്നി​​​വ​​​യെ​​​ക്കു​​​റി​​​ച്ച് കേ​​​ര​​​ള സ്റ്റേ​​​റ്റ് ഇ​​​ൻ​​​സ്ട്രി​​​യ​​​ൽ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ (കെ​​​എ​​​സ്ഐ​​​ഡി​​​സി) സം​​​ഘ​​​ടി​​​പ്പി​​​ച്ച സെ​​​ക്ട​​​റ​​​ൽ യോ​​​ഗം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ പു​​​തി​​​യ വ്യ​​​വ​​​സാ​​​യ ന​​​യ​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ള്ള 22 മു​​​ൻ​​​ഗ​​​ണ​​​നാ മേ​​​ഖ​​​ല​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് റൗ​​​ണ്ട് ടേ​​​ബി​​​ൾ സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ൾ വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പ് സം​​​ഘ​​​ടി​​​പ്പി​​​ച്ചു വ​​​രി​​​ക​​​യാ​​​ണ്.


ഓ​​​രോ മേ​​​ഖ​​​ല​​​യി​​​ലെ​​​യും നി​​​ക്ഷേ​​​പ​​​ക​​​രു​​​ടെ​​​യും സം​​​രം​​​ഭ​​​ക​​​രു​​​ടെ​​​യും അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളും കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ളും സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​രാ​​​യും. ഇ​​​ത് സ​​​ർ​​​ക്കാ​​​ർ ത​​​ല​​​ത്തി​​​ൽ എ​​​ങ്ങ​​​നെ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​മെ​​​ന്നും ഈ ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ നി​​​ക്ഷേ​​​പം കൊ​​​ണ്ടു​​​വ​​​രാ​​​നും സം​​​സ്ഥാ​​​ന​​​ത്തെ വ്യ​​​വ​​​സാ​​​യ അ​​​നു​​​കൂ​​​ല അ​​​ന്ത​​​രീ​​​ക്ഷ​​​ത്തെ കൂ​​​ടു​​​ത​​​ൽ ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​നു​​​മു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ളും സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ രൂ​​​പ​​​പ്പെ​​​ടു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.