ലു​ലു ഐ​പി​ഒ​യ്ക്ക് തു​ട​ക്കം; ഓഹരി വിറ്റുതീർന്നത് ഒരു മണിക്കൂറിനുള്ളിൽ
ലു​ലു ഐ​പി​ഒ​യ്ക്ക് തു​ട​ക്കം; ഓഹരി വിറ്റുതീർന്നത്  ഒരു മണിക്കൂറിനുള്ളിൽ
Monday, October 28, 2024 11:45 PM IST
അ​ബു​ദാ​ബി: ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​നു ശേ​ഷം ലു​ലു ഗ്രൂ​പ്പി​ന്‍റെ പ്രാ​രം​ഭ ഓ​ഹ​രി വി​ല്പ​ന​യ്ക്ക് (ഐ​പി​ഒ) ഇ​ന്ന​ലെ അ​ബു​ദാ​ബി സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചി​ൽ തു​ട​ക്ക​മാ​യി. ന​വം​ബ​ർ 5 വ​രെ മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ഐ​പി​ഒ ന​ട​ത്തു​ന്ന​ത്.

ഐ​പി​ഐ​യി​ലൂ​ടെ ക​ന്പ​നി​യു​ടെ 25 ശ​ത​മാ​നം ഓ​ഹ​രി​ക​ളാ​ണ് ലു​ലു ഗ്രൂ​പ്പ് വി​റ്റ​ഴി​ക്കു​ന്ന​ത്. 136 കോ​ടി ഡോ​ള​ർ മു​ത​ൽ 143 കോ​ടി ഡോ​ള​ർ വ​രെ​ (11,424-12,012 കോ​ടി രൂ​പ) യാ​ണ് ഐ​പി​ഒ​യി​ലൂ​ടെ സ​മാ​ഹ​രി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്.

നേ​ര​ത്തേ 170-180 കോ​ടി ഡോ​ള​ർ വ​രെ (15,000 കോ​ടി രൂ​പ​വ​രെ) സ​മാ​ഹ​ര​ണം ഉ​ന്ന​മി​ട്ടേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ലു​ലു റീ​ട്ടെ​യിൽ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച വി​ല ഇ​തി​നേ​ക്കാ​ൾ കു​റ​ഞ്ഞെ​ങ്കി​ലും യു​എ​ഇ​യി​ലെ ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും വ​ലി​യ ഐ​പി​ഒ എ​ന്ന റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി.

ഓ​ഗ​സ്റ്റി​ൽ എ​ൻ​എം​ഡി​സി ന​ട​ത്തി​യ 87.7 കോ​ടി ഡോ​ള​റി​ന്‍റേ​താ​ണ് നി​ല​വി​ൽ ഈ ​വ​ർ​ഷ​ത്തെ റി​ക്കാ​ർ​ഡ്. ഇ​ന്ന​ല​ത്തെ ഐ​പിഒ​യി​ലൂ​ടെ യു​എ​ഇ​യി​ലെ ഏ​റ്റ​വും വ​ലി​യ റീ​ട്ടെ​യില​ർ ഐ​പി​ഒ, രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ സ്വ​കാ​ര്യ ക​ന്പ​നി ഐ​പി​ഒ എ​ന്നീ റി​ക്കാ​ർ​ഡു​ക​ളും ലു​ലു സ്വ​ന്തം പേ​രി​ൽ കു​റി​ച്ചു.


ലു​ലു റീ​ട്ടെയ്ൽ ഐ​പി​ഒ​യ്ക്ക് വി​ല്പ​ന​യ്ക്കു​വ​ച്ച ഓ​ഹ​രി​ക​ളേ​ക്കാ​ൾ പ​തി​ന്മ​ട​ങ്ങ് അ​പേ​ക്ഷ​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് നേ​ര​ത്തേത​ന്നെ വി​ല​യി​രു​ത്ത​പ്പെ​ട്ടി​രു​ന്നു. ഐ​പി​ഒ ആ​രം​ഭി​ച്ച് സെ​ക്ക​ൻ​ഡു​ക​ൾ​ക്ക​കംത​ന്നെ ഓ​ഹ​രി​ക​ൾ പൂ​ർ​ണ​മാ​യും ഓ​വ​ർ​സ​ബ്സ്ക്രൈ​ബ്ഡ് ആ​കാ​നു​ള്ള സാ​ധ്യ​ത​യും നി​രീ​ക്ഷ​ക​ർ പ്ര​വ​ചി​ച്ചി​രു​ന്നു. ഐ​പി​ഒ​യു​ടെ ആ​ദ്യ​ഘ​ട്ടം മാ​ത്ര​മാ​ണ് ഇന്നലെ അ​വ​സാ​നി​ച്ചി​രി​ക്കു​ന്ന​ത്.

നി​കു​തി​ക്ക് ശേ​ഷ​മു​ള്ള ലാ​ഭ​ത്തി​ന്‍റെ 75% തു​ക ലാ​ഭ​വി​ഹി​ത​മാ​യി ന​ൽ​കു​ന്ന​ത് ലു​ലു ഗ്രൂ​പ്പ് പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ഇ​തും ഐ​പി​ഒ​യി​ലേ​ക്ക് നി​ക്ഷേ​പ​ക​രെ ആ​ക​ർ​ഷി​ച്ചേ​ക്കും. 48,231 കോ​ടി രൂ​പ​വ​രെ​യാ​ണ് (546-574 കോ​ടി ഡോ​ള​ർ) ലു​ലു റീ​ട്ടെ‌​യ്‌​ലി​ന് വി​പ​ണി​മൂ​ല്യം വി​ല​യി​രു​ത്തു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.