102 ട​ണ്‍ സ്വ​ർ​ണം കൂ​ടി തി​രി​ച്ചെ​ത്തിച്ചു
102 ട​ണ്‍ സ്വ​ർ​ണം കൂ​ടി തി​രി​ച്ചെ​ത്തിച്ചു
Thursday, October 31, 2024 12:20 AM IST
ന്യൂ​ഡ​ൽ​ഹി: യു​കെ​യി​ൽ നി​ന്ന് 102 ട​ണ്‍ സ്വ​ർ​ണം കൂ​ടി ഇ​ന്ത്യ​യി​ൽ തി​രി​ച്ചെ​ത്തി​ച്ച​താ​യി റി​സ​ർ​വ് ബാ​ങ്ക്. ല​ണ്ട​നി​ലെ ബാ​ങ്ക് ഓ​ഫ് ഇം​ഗ്ല​ണ്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണ​മാ​ണ് ഇ​ന്ത്യ​യി​ൽ ആ​ഭ്യ​ന്ത​ര​മാ​യി സൂ​ക്ഷി​ക്കാ​ൻ തി​രി​കെ കൊ​ണ്ടു​വ​ന്ന​ത്.

സെ​പ്റ്റം​ബ​ർ അ​വ​സാ​നം വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് കേ​ന്ദ്ര​ബാ​ങ്കി​ന്‍റെ കൈ​വ​ശ​മു​ള്ള 855 ട​ണ്‍ സ്വ​ർ​ണ​ത്തി​ൽ 510.5 ട​ണ്ണും ആ​ഭ്യ​ന്ത​ര​മാ​യി സൂ​ക്ഷി​ക്കു​ന്ന​താ​ണ്. മാ​ർ​ച്ച് 31 വ​രെ 408.3 ട​ണ്‍ ആ​യി​രു​ന്ന സ്ഥാ​ന​ത്താ​ണ് ഈ ​വ​ർ​ധ​ന.

2022 സെ​പ്റ്റം​ബ​ർ മു​ത​ൽ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി 214 ട​ണ്‍ സ്വ​ർ​ണ​മാ​ണ് രാ​ജ്യ​ത്ത് തി​രി​ച്ചെ​ത്തി​ച്ച​ത്. ആ​ഗോ​ള രാ​ഷ്‌ട്രീ​യ പി​രി​മു​റു​ക്കം വ​ർ​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ഭ്യ​ന്ത​ര​മാ​യി സൂ​ക്ഷി​ക്കേ​ണ്ട സ്വ​ർ​ണ​ത്തി​ന്‍റെ അ​ള​വ് വ​ർ​ധി​പ്പി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രും റി​സ​ർ​വ് ബാ​ങ്കും തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

1990ക​ളു​ടെ തു​ട​ക്ക​ത്തി​ൽ ബാ​ല​ൻ​സ് ഓ​ഫ് പേ​യ്മെ​ന്‍റ് പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ സ​ർ​ക്കാ​ർ സ്വ​ർ​ണം പ​ണ​യം വ​യ്ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി. ഇ​ത്ത​ര​ത്തി​ൽ രാ​ജ്യ​ത്ത് നി​ന്ന് പു​റ​ത്തേ​ക്ക് പോ​യ സ്വ​ർ​ണം തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് സ​ർ​ക്കാ​രും കേ​ന്ദ്ര​ബാ​ങ്കും ഇ​പ്പോ​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്.

മും​ബൈ​യി​ലും നാ​ഗ്പുരി​ലു​മു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് റി​സ​ർ​വ് ബാ​ങ്ക് സ്വ​ർ​ണം സൂ​ക്ഷി​ക്കു​ന്ന​ത്.2024 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ രാ​ജ്യം യു​കെ​യി​ൽനി​ന്ന് 100 ട​ണ്‍ സ്വ​ർ​ണ​മാ​ണ് ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ക്കി കൊ​ണ്ടു​വ​ന്ന​ത്. നി​ല​വി​ൽ, 324 ട​ണ്‍ സ്വ​ർ​ണം ബാ​ങ്ക് ഓ​ഫ് ഇം​ഗ്ല​ണ്ടി​ന്‍റെ​യും ബാ​ങ്ക് ഫോ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സെ​റ്റി​ൽ​മെ​ന്‍റി​ന്‍റെ​യും ക​സ്റ്റ​ഡി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു.


ക​ഴി​ഞ്ഞ ത​വ​ണ​ത്തെ​പ്പോ​ലെ, വി​വ​ര​ങ്ങ​ൾ പു​റ​ത്തു​പോ​ക​രു​തെ​ന്ന് ക​ർ​ശ​ന​മാ​യ തീ​രു​മാ​ന​ത്തോ​ടെ​യാ​യി​രു​ന്നു ഓ​പ്പ​റേ​ഷ​ൻ. പ്ര​ത്യേ​ക വി​മാ​ന​ങ്ങ​ളി​ൽ അ​തീ​വ സു​ര​ക്ഷാ സം​വി​ധാ​ന​ത്തോ​ടെ​യാ​ണ് സ്വ​ർ​ണം എ​ത്തി​ച്ച​ത്.

ബാ​ങ്ക് ഓ​ഫ് ഇം​ഗ്ല​ണ്ടി​ൽ ഏ​ക​ദേ​ശം 5350 ട​ണ്‍ സ്വ​ർ​ണം ഒ​ന്പ​ത് ഭൂ​ഗ​ർ​ഭ നി​ല​വ​റ​ക​ളി​ൽ സൂ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് റി​സ​ർ​വ് ബാ​ങ്കി​ന്‍റെ ക​ണ​ക്കി​ൽ പ​റ​യു​ന്ന​ത്. ഇ​തി​ൽ യു​കെ​യു​ടെ സ്വ​ർ​ണ നി​ക്ഷേ​പ​വും ലോ​ക​ത്തെ മ​റ്റ് സെ​ൻ​ട്ര​ൽ ബാ​ങ്കു​ക​ളു​ടെ സ്വ​ർ​ണ നി​ക്ഷേ​പ​വും ഉൾപ്പെടും.

ഫെ​ഡ​റ​ൽ റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ന്യൂ​യോ​ർ​ക്ക് ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സ്വ​ർ​ണം സൂ​ക്ഷി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ബാ​ങ്കാ​ണ് ബാ​ങ്ക് ഓ​ഫ് ഇം​ഗ്ല​ണ്ട്. ബ്ര​സീ​ൽ, ഓ​സ്ട്രേ​ലി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ്വ​ർ​ണ​ത്തി​ന്‍റെ ഒ​ഴു​ക്ക് കൂ​ടി​യ​തോ​ടെ 1697ലാ​ണ് ബാ​ങ്ക് ഓ​ഫ് ഇം​ഗ്ല​ണ്ട് സ്വ​ർ​ണം നി​ക്ഷേ​പ​ത്തി​നു​ള്ള അ​റ നി​ർ​മി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.