ഷാർജ പള്ളിയിൽ ദുക്റാന തിരുനാൾ കൊടിയേറി
ഷാർജ പള്ളിയിൽ ദുക്റാന തിരുനാൾ കൊടിയേറി
Tuesday, July 2, 2024 12:00 AM IST
ഷാ​​ർ​​ജ: ദു​​​ക്റാ​​​ന തി​​​രു​​​നാ​​​ളി​​​ന് ഷാ​​​ർ​​​ജ സെ​​​ന്‍റ് മൈ​​​ക്കി​​​ൾ​​​സ് ക​​​ത്തോ​​​ലി​​​ക്കാ പ​​ള്ളി​​യി​​​ൽ കൊ​​​ടി​​​യേ​​​റി. ഫാ​. ​​റെ​​​ജി മ​​​ന​​​യ്ക്ക​​​ലേ​​​ട്ട്, ഫാ​. ​​ജോ​​​സ് വ​​​ട്ടു​​​കു​​​ള​​​ത്തി​​​ൽ, ഫാ​. ​​ഡെ​​​ന്നി​​​സ് സ​​​ൽ​​​ദാ​​​ന എ​​​ന്നി​​​വ​​​രു​​​ടെ കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ലാ​​യി​​രു​​ന്നു കൊ​​ടി​​യേ​​റ്റ്. തു​​​ട​​​ർ​​​ന്ന് ഫാ. ​​ജോ​​​സ് വ​​​ട്ടു​​​കു​​​ള​​​ത്തി​​​ന്‍റെ കാ​​ർ​​മി​​ക​​ത്വ​​​ത്തി​​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ​​ർ​​പ്പി​​ച്ചു.

ആ​​റു​​വ​​​രെ നൊ​​​വേ​​​ന​​​യും പ്ര​​​ധാ​​​ന തി​​​രു​​​നാ​​​ൾ ദി​​​ന​​​മാ​​​യ ഏ​​ഴി​​ന് രാ​​​വി​​​ലെ 10.30ന് ജ​​​ഗ​​​ദ​​​ൽ​​​പു​​​ർ ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് കൊ​​​ല്ലം​​​പ​​​റ​​​മ്പി​​​ലി​​​ന്‍റെ മു​​​ഖ്യ​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ ആ​​​ഘോ​​​ഷ​​​മാ​​​യ ദി​​​വ്യ​​​ബ​​​ലി​​​യും ല​​​ദീ​​​ഞ്ഞും ഉ​​ണ്ടാ​​കും.


സ്‌​​​നേ​​​ഹ​​​വി​​​രു​​​ന്നും ഒ​​​രു​​​ക്കി​​​യി​​​ട്ടുണ്ട്. ഇ​​​ട​​​വ​​​ക​​​യി​​​ലെ സി​​​റോമ​​​ല​​​ബാ​​​ർ ക​​​മ്മ്യൂ​​​ണി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് തി​​​രു​​​നാ​​​ൾ ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.