സെർബിയയിൽ ഇസ്രേലി എംബസിക്കു സമീപം ആക്രമണം
സെർബിയയിൽ  ഇസ്രേലി എംബസിക്കു സമീപം ആക്രമണം
Sunday, June 30, 2024 1:06 AM IST
ബെ​ൽ​ഗ്രേ​ഡ്: സെ​ർ​ബി​യ​ൻ ത​ല​സ്ഥാ​ന​മാ​യ ബെ​ൽ​ഗ്രേ​ഡി​ലെ ഇ​സ്രേ​ലി എ​ബ​സി​ക്കു പു​റ​ത്തു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ പോ​ലീ​സു​കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്.

എം​ബ​സി​ക്കു കാ​വ​ൽ​ നി​ന്നി​രു​ന്ന പോ​ലീ​സു​കാ​ര​നു നേ​ർ​ക്ക് ഒ​രാ​ൾ ക്രോ​സ്ബോ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. പോ​ലീ​സു​കാ​ര​ന്‍റെ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ വെ​ടി​യേ​റ്റ അ​ക്ര​മി മ​രി​ച്ചു. ക​ഴു​ത്തി​ൽ അ​ന്പേ​റ്റ പോ​ലീ​സു​കാ​ര​നെ ആ​ശു​പ​ത്രി​യി​ലാ​ക്കി. ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ പോ​ലീ​സു​കാ​ര​ൻ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ല.


സെ​ർ​ബി​യ​യ്ക്കു നേ​ർ​ക്കു​ള്ള ഭീ​ക​രാ​ക്ര​മണ​മാ​ണ് ന​ട​ന്ന​തെ​ന്ന് പ്ര​തി​രോ​ധ​ മ​ന്ത്രാ​ല​യം പ്ര​തി​ക​രി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന ഒ​ട്ടെ​റെ​പ്പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യും അ​റി​യി​ച്ചു. അ​ക്ര​മി​യു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ഗാ​സാ യു​ദ്ധം ആ​രം​ഭി​ച്ച​ശേ​ഷം ലോ​ക​ത്തു പ​ല​യി​ട​ത്തും ഇ​സ്രേ​ലി എം​ബ​സി​ക​ൾ​ക്കു സ​മീ​പം അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.