പ്രചണ്ഡ രാജിവയ്ക്കണമെന്ന് നേപ്പാളി കോൺഗ്രസ്
പ്രചണ്ഡ രാജിവയ്ക്കണമെന്ന് നേപ്പാളി കോൺഗ്രസ്
Thursday, July 4, 2024 12:24 AM IST
കാ​​​ഠ്മ​​​ണ്ഡു: നേ​​​പ്പാ​​​ൾ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പു​​​ഷ്പ ക​​​മ​​​ൽ ദ​​​ഹ​​​ൽ പ്ര​​​ച​​​ണ്ഡ രാ​​​ജി​​​വ​​​ച്ച് പു​​​തി​​​യ സ​​​ർ​​​ക്കാ​​​രി​​​നു വ​​​ഴി​​​യൊ​​​രു​​​ക്ക​​​ണ​​​മെ​​​ന്ന് നേ​​​പ്പാ​​​ളി കോ​​​ൺ​​​ഗ്ര​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സി​​​പി​​​എ​​​ൻ-​​​യു​​​എം​​​എ​​​ലു​​​മാ​​​യി നേ​​​പ്പാ​​​ളി കോ​​​ൺ​​​ഗ്ര​​​സ് സ​​​ഖ്യ​​​മു​​​ണ്ടാ​​​ക്കി​​​യി​​​രു​​​ന്നു. രാ​​​ജി​​​വ​​​യ്ക്കി​​​ല്ലെ​​​ന്നും പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ വി​​​ശ്വാ​​​സ​​​വോ​​​ട്ട് തേ​​​ടു​​​മെ​​​ന്നു​​​മാ​​​ണ് പ്ര​​​ച​​​ണ്ഡ​​​യു​​​ടെ നി​​​ല​​​പാ​​​ട്.

നേ​​​പ്പാ​​​ളി കോ​​​ൺ​​​ഗ്ര​​​സ് സെ​​​ൻ​​​ട്ര​​​ൽ വ​​​ർ​​​ക് പെ​​​ർ​​​ഫോ​​​ർ​​​മ​​​ൻ​​​സ് ക​​​മ്മി​​​റ്റി(​​​സി​​​ഡ​​​ബ്ല്യു​​​സി) ഇ​​​ന്ന​​​ലെ പാ​​​ർ​​​ട്ടി അ​​​ധ്യ​​​ക്ഷ​​​ൻ ഷേ​​​ർ ബ​​​ഹാ​​​ദൂ​​​ർ ദു​​​ബെ​​​യു​​​ടെ വ​​​സ​​​തി​​​യി​​​ൽ യോ​​​ഗം ചേ​​​ർ​​​ന്നു നി​​​ല​​​വി​​​ലെ രാ​​​ഷ്‌​​​ട്രീ​​​യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്തി.


ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലെ ഏ​റ്റ​വും വ​ലി​യ ക​ക്ഷി​യാ​യ നേ​പ്പാ​ളി കോ​ൺ​ഗ്ര​സി​ന് നി​ല​വി​ൽ 89 സീ​റ്റും സി​പി​എ​ൻ-​യു​എം​എ​ല്ലി​ന് 78 സീ​റ്റു​ക​ളു​മു​ണ്ട്. 275 അം​ഗ പാ​ർ​ല​മെ​ന്‍റി​ൽ കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തി​നു 138 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യാ​ണ് വേ​ണ്ട​ത്. നി​ല​വി​ൽ ഇ​രു​ക​ക്ഷി​ക​ൾ​ക്കും അ​നാ​യാ​സം ഭൂ​രി​പ​ക്ഷം നേ​ടാ​നാ​കും.

69കാ​ര​നാ​യ പ്ര​ച​ണ്ഡ ഒ​ന്ന​ര വ​ർ​ഷ കാ​ല​യ​ള​വി​നി​ടെ പാ​ർ​ല​മെ​ന്‍റി​ൽ മൂ​ന്ന് ത​വ​ണ വി​ശ്വാ​സ​വോ​ട്ട് നേ​ടി. നേ​പ്പാ​ളി കോ​ൺ​ഗ്ര​സ്, സി​പി​എ​ൻ-​യു​എം​എ​ൽ പാ​ർ​ട്ടി​ക​ൾ സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ച്ചാ​ൽ രാ​ജ്യ​ത്ത് രാ​ഷ്‌​ട്രീ​യ​സ്ഥി​ര​ത​യു​ണ്ടാ​കു​മെ​ന്നാ​ണു രാ​ഷ്‌​ട്രീ​യ​നി​രീ​ക്ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ. ക​ഴി​ഞ്ഞ 16 വ​ർ​ഷ​ത്തി​നി​ടെ നേ​പ്പാ​ളി​ൽ 13 സ​ർ​ക്കാ​രു​ക​ളു​ണ്ടാ​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.