ബഹിരാകാശ സ്റ്റേഷനു ഭീഷണി; സുരക്ഷിതസ്ഥലത്തേക്കു മാറി സുനിത
ബഹിരാകാശ സ്റ്റേഷനു ഭീഷണി;  സുരക്ഷിതസ്ഥലത്തേക്കു മാറി സുനിത
Friday, June 28, 2024 11:37 PM IST
ഹൂ​സ്റ്റ​ൺ: അ​ന്താ​രാ​ഷ്‌​ട്ര ബ​ഹി​രാ​കാ​ശ സ്റ്റേ​ഷ​ന്‌ ഉ​പ​ഗ്ര​ഹാ​വ​ശി​ഷ്ട ഭീ​ഷ​ണി നേ​രി​ട്ട​തി​നെ​ത്തു​ട​ർ​ന്ന് സു​നി​താ വി​ല്യം​സ് അ​ട​ക്ക​മു​ള്ള ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ളെ നാ​സ സു​ര​ക്ഷി​ത​സ്ഥ​ല​ങ്ങ​ളി​ലേ​ക്കു മാ​റ്റി.

ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ൾ, അ​വ​രു​ടെ വാ​ഹ​ന​ങ്ങ​ളി​ലേ​ക്കു മാ​റാ​നാ​യി​രു​ന്നു നി​ർ​ദേ​ശം. സു​നി​ത​യും ഒ​പ്പ​മെ​ത്തി​യ ബു​ച്ച് വി​ൽ​മ​റും ബോ​യിം​ഗി​ന്‍റെ സ്റ്റാ​ർ​ലൈ​ന​ർ പേ​ട​ക​ത്തി​ലേ​ക്കാ​ണു മാ​റി​യ​ത്.

റ​ഷ്യ​യു​ടെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഉ​പ​ഗ്ര​ഹം പൊ​ട്ടി​ത്തെ​റി​ച്ച​താ​ണ് ഇ​തി​നു കാ​ര​ണം. ഇ​തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ബ​ഹി​രാ​കാ​ശ സ്റ്റേ​ഷ​നി​ൽ ഇ​ടി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ൾ സു​ര​ക്ഷി​ത​മേ​ഖ​ല​യി​ലേ​ക്കു മാ​റാ​ൻ നാ​സ നി​ർ​ദേ​ശം ന​ല്കി​യ​ത്.

ഉ​പ​ഗ്ര​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ സ്റ്റേ​ഷ​നു സ​മീ​പ​ത്തു​കൂ​ടെ ക​ട​ന്നു​പോ​യ​താ​യി നാ​സ സ്ഥി​രീ​ക​രി​ച്ചു. ഒ​രു മ​ണി​ക്കൂ​റി​നു​ശേ​ഷം ഭീ​ഷ​ണി ഒ​ഴി​ഞ്ഞെ​ന്നു ബോ​ധ്യ​പ്പെ​ട്ട​പ്പോ​ൾ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ൾ തി​രി​കെ സ്റ്റേ​ഷ​നി​ലേ​ക്കു ക​യ​റി.


ബോ​യിം​ഗ് ക​ന്പ​നി നി​ർ​മി​ച്ച സ്റ്റാ​ർ​ലൈ​ന​ർ പേ​ട​ക​ത്തി​ൽ മ​നു​ഷ്യ​നെ ക​യ​റ്റി​യ ആ​ദ്യ പ​രീ​ക്ഷ​ണ​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ സു​നി​ത​യും മ​റ്റൊ​രു ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി ബു​ച്ച് വി​ൽ​മ​റും സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്.

എ​ട്ടു ദി​വ​സ​ത്തി​നു​ശേ​ഷം മ​ട​ങ്ങാ​ൻ പ​ദ്ധ​തി​യി​ട്ട ഇ​രു​വ​രും സ്റ്റാ​ർ​ലൈ​ന​ർ പേ​ട​ക​ത്തി​നു​ണ്ടാ​യ സാ​ങ്കേ​തി​ക ത​ക​രാ​ർ മൂ​ലം മൂ​ന്നാ​ഴ്ച​യാ​യി സ്റ്റേ​ഷ​നി​ൽ തു​ട​രു​ക​യാ​ണ്. ഹീ​ലി​യം ലീ​ക്കും ത്ര​സ്റ്റ​ർ പ്ര​ശ്ന​ങ്ങ​ളു​മാ​ണ് സ്റ്റാ​ർ​ലൈ​ന​ർ നേ​രി​ടു​ന്ന​ത്. അ​ടി​യ​ന്ത​ര​സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ൽ ഭൂ​മി​യി​ലേ​ക്കു മ​ട​ക്ക​യാ​ത്ര ന​ട​ത്താ​നു​ള്ള ശേ​ഷി ഇ​പ്പോ​ഴും സ്റ്റാ​ർ​ലൈ​ന​റി​ന് ഉ​ണ്ടെ​ന്നാ​ണ് നാ​സ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.