ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​യു​ടെ മ​ര​ണ​ത്തി​ൽ തൊ​ഴി​ലു​ട​മ അ​റ​സ്റ്റി​ൽ
ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​യു​ടെ മ​ര​ണ​ത്തി​ൽ തൊ​ഴി​ലു​ട​മ അ​റ​സ്റ്റി​ൽ
Thursday, July 4, 2024 12:24 AM IST
റോം: ​​​​ഇ​​​​റ്റ​​​​ലി​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ ക​​​​ർ​​​​ഷ​​​​ക​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​യു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​ൽ തൊ​​​​ഴി​​​​ലു​​​​ട​​​​മ അ​​​​റ​​​​സ്റ്റി​​​​ൽ. സ​​​​ത്നാം സിം​​​​ഗി​​​​ന്‍റെ മ​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടാ​​​​ണ് അ​​​​ന്‍റോ​​​​നെ​​​​ല്ലോ ലൊ​​​​വാ​​​​ത്തെ​​​​യെ പോ​​​​ലീ​​​​സ് ചൊ​​​​വ്വാ​​​​ഴ്ച അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.

ക​​​​ഴി​​​​ഞ്ഞ മാ​​​​സ​​​​മാ​​​​ണു കേ​​​​സി​​​​ന് ആ​​​​സ്പ​​​​ദ​​​​മാ​​​​യ സം​​​​ഭ​​​​വം. സ്ട്രോ​​​​ബെ​​​​റി റാ​​​​പ്പിം​​​​ഗ് മെ​​​​ഷീ​​​​നിൽ കു​​​​ടു​​​​ങ്ങി കൈ ​​​​അ​​​​റ്റു​​​​പോ​​​​യ സ​​​​ത്നാം സിം​​​​ഗി​​​​നെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​ക്കാ​​​​തെ തൊ​​​​ഴി​​​​ലു​​​​ട​​​​മ വ​​​​ഴി​​​​യി​​​​ൽ ഉ​​​​പേ​​​​ക്ഷി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. വ​​​ഴി​​​യി​​​ൽ കി​​​ട​​​ന്ന സ​​​ത്നാം ചോ​​​രവാ​​​ർ​​​ന്നു മ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


സ​​​​ത്നാം സിം​​​​ഗി​​​​ന്‍റെ മ​​​​ര​​​​ണ​​​​ത്തി​​​​ന് ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ക​​​​ളാ​​​​യ​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി എ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ഇ​​​​ന്ത്യ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

രാ​​​​ജ്യ​​​​ത്ത് വ​​​​യ​​​​ലി​​​​ൽ പ​​​​ണി​​​​യെ​​​​ടു​​​​ക്കു​​​​ന്ന ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് ഇ​​​​ന്ത്യ​​​​ൻ കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​രി​​​​ൽ ഒ​​​​രാ​​​​ളാ​​​​യ സിം​​​​ഗ് മ​​​​നു​​​​ഷ്യ​​​​ത്വ​​​​ര​​​​ഹി​​​​ത​​​​മാ​​​​യ പ്ര​​​​വൃ​​​​ത്തി​​​​ക​​​​ളു​​​​ടെ ഇ​​​​ര​​​​യാ​​​​ണെ​​​​ന്ന് ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ജോ​​​​ർ​​​​ജി​​​​യ മെ​​​​ലോ​​​​ണി ക​​​​ഴി​​​​ഞ്ഞ മാ​​​​സം പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.