വെടിനിർത്തൽ ചർച്ചയിൽ പുരോഗതിയില്ല: ഹമാസ്
വെടിനിർത്തൽ ചർച്ചയിൽ പുരോഗതിയില്ല: ഹമാസ്
Monday, July 1, 2024 2:07 AM IST
ബെ​​​യ്റൂ​​​ട്ട്: ​​​ഗാ​​​സാ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ പു​​​രോ​​​ഗ​​​തി​​യി​​​ല്ലെ​​​ന്ന് ഹ​​​മാ​​​സ്. എ​​​ന്നെ​​​ന്നേ​​​ക്കു​​​മാ​​​യി യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന ഏ​​​തു ധാ​​​ര​​​ണ​​​യോ​​​ടും അ​​​നു​​​കൂ​​​ല​​​മാ​​​യി പ്ര​​​തി‌​​​ക​​​രി​​​ക്കു​​​മെ​​​ന്നു ഹ​​​മാ​​​സി​​​ന്‍റെ മു​​​തി​​​ർ​​​ന്ന നേ​​​താ​​​വ് ഒ​​​സാ​​​മ ഹം​​​ദാ​​​ൻ ബെ​​​യ്റൂ​​​ട്ടി​​​ൽ പ​​​റ​​​ഞ്ഞു. ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ ഉ​​​പാ​​​ധി​​​ക​​​ൾ അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക ഹ​​​മാ​​​സി​​​നു​​​മേ​​​ൽ സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്തു​​​ന്ന​​​താ​​​യി ഹം​​​ദാ​​​ൻ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​ന് അ​​​മേ​​​രി​​​ക്ക​​​യു​​​ടെ പി​​​ന്തു​​​ണ​​​യോ​​​ടെ ഖ​​​ത്ത​​​റും ഈ​​​ജി​​​പ്തും മാ​​​സ​​​ങ്ങ​​​ളാ​​​യി ന​​​ട​​​ത്തു​​​ന്ന ശ്ര​​​മം ഫ​​​ലം കാ​​​ണാ​​​ത്ത അ​​​വ​​​സ്ഥ​​​യാ​​​ണ്. വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ഉ​​​ണ്ടാ​​​കാ​​​ത്ത​​​തി​​​ൽ ഇ​​​സ്ര​​​യേ​​​ലും ഹ​​​മാ​​​സും പ​​​ര​​​സ്പ​​​രം കു​​​റ്റ​​​പ്പെ​​​ടു​​​ത്തു​​​ന്നു. സ്ഥി​​​രം വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ വേ​​​ണ​​​മെ​​​ന്ന ഹ​​​മാ​​​സി​​​ന്‍റെ ആ​​​വ​​​ശ്യം ഇ​​​സ്ര​​​യേ​​​ൽ അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ല. ഹ​​​മാ​​​സി​​​നെ ഉ​​​ന്മൂ​​​ല​​​നം ചെ​​​യ്യു​​​മെ​​​ന്നാ​​​ണ് ഇ​​​സ്ര​​​യേ​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.


ഇ​​​തി​​​നി​​​ടെ, ഗാ​​​സ​​​യി​​​ലെ ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട പ​​​ല​​​സ്തീ​​​നി​​​ക​​​ളു​​​ടെ എ​​​ണ്ണം 38,000ന് ​​​അ​​​ടു​​​ത്താ​​​യെ​​​ന്നും ഹ​​​മാ​​​സ് അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. ഈ ​​​ക​​​ണ​​​ക്കി​​​ൽ തീ​​​വ്ര​​​വാ​​​ദി​​​ക​​​ളെ​​​യും സി​​​വി​​​ലി​​​യ​​​ന്മാ​​​രെ​​​യും വേ​​​ർ​​​തി​​​രി​​​ച്ചു കാ​​​ണി​​​ച്ചി​​​ട്ടി​​​ല്ല.

റാ​ഫ​യു​ടെ തെ​ക്ക്, വ​ട​ക്ക്, മ​ധ്യ മേ​ഖ​ല​ക​ളി​ൽ ഇ​സ്രേ​ലി സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഉ​ഗ്ര പോ​രാ​ട്ടം തു​ട​രു​ന്നു. ഗാ​സാ സി​റ്റി​യി​ലെ ഷു​ജ​യാ​യി​ൽ ഇ​ന്ന​ലെ​യും ഇ​സ്രേ​ലി സേ​ന ബോം​ബി​ട്ടു. ഹ​മാ​സ്, ഇ​സ്‌​ലാ​മി​ക് ജി​ഹാ​ദ് ഭീ​ക​ര​രു​ടെ തു​ര​ങ്ക​ങ്ങ​ള​ട​ക്കം ഒ​ട്ടേ​റെ കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ത്ത​താ​യി ഇ​സ്രേ​ലി സേ​ന പ​റ​ഞ്ഞു. മേ​ഖ​ല​യി​ൽ​നി​ന്ന് പ​തി​നാ​യി​ര​ങ്ങ​ൾ ഒ​ഴി​ഞ്ഞു​പോ​യി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.