തേ​നീ​ച്ച ആ​ക്ര​മ​ണം; രക്ഷതേടി ക​നാ​ലി​ൽ ചാ​ടി​യ വ​യോ​ധി​ക​ൻ മു​ങ്ങി​ മ​രി​ച്ചു
തേ​നീ​ച്ച ആ​ക്ര​മ​ണം; രക്ഷതേടി ക​നാ​ലി​ൽ ചാ​ടി​യ  വ​യോ​ധി​ക​ൻ മു​ങ്ങി​ മ​രി​ച്ചു
Wednesday, January 15, 2025 2:22 AM IST
ചി​​​റ്റൂ​​​ർ: തേ​​​നീ​​​ച്ച​​​ക​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ​​​നി​​​ന്നു ര​​​ക്ഷ​​​തേ​​​ടി ക​​​നാ​​​ലി​​​ൽ ചാ​​​ടി​​​യ ഗൃ​​​ഹ​​​നാ​​​ഥ​​​ൻ മ​​​രി​​​ച്ചു. ന​​​ല്ലേ​​​പ്പി​​​ള്ളി ക​​​ണ​​​ക്ക​​​മ്പാ​​​റ ക​​​ള​​​പ്പ​​​റ​​​മ്പി​​​ൽ വേ​​​ലാ​​​യു​​​ധ​​​ന്‍റെ മ​​​ക​​​ൻ സ​​​ത്യ​​​ൻ (75) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​​ന്പതി​​ന് കൃ​​​ഷി​​​സ്ഥ​​​ല​​​ത്തു​​നി​​ന്നു ഭാ​​​ര്യ​​​യോ​​​ടൊ​​​പ്പം വീ​​​ട്ടി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​വ​​​രു​​​ന്ന​​​തി​​​നി​​​ടെ​​യാണ് സം​​ഭ​​വം.

മ​​​ര​​​ത്തി​​​ൽ​​​നി​​​ന്നു കൂ​​​ടി​​​ള​​​കി​​​യ തേ​​​നീ​​​ച്ച​​​ക​​​ൾ സ​​​ത്യ​​​ന്‍റെ ശ​​​രീ​​​ര​​​മാ​​സ​​ക​​ലം പൊ​​​തി​​​ഞ്ഞു​​​കു​​​ത്തു​​​ക​​​യാ​​​ണു​​​ണ്ടാ​​​യ​​​ത്. അ​​​സ​​​ഹ​​​നീ​​​യ​​​മാ​​​യ വേ​​​ദ​​​ന​​​യി​​​ൽ ര​​​ക്ഷ​​​പ്പെ​​​ടാ​​​നാ​​​യി സ​​​മീ​​​പ​​​ത്തു​​​ള്ള ക​​​നാ​​​ലി​​​ലേ​​​ക്കു സ​​​ത്യ​​​ൻ ചാടിയതോടെ ക​​​നാ​​​ലി​​​ലെ ശ​​​ക്ത​​​മാ​​​യ ഒ​​​ഴു​​​ക്കി​​​ൽ ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ ക​​​ഴി​​​യാ​​​തെ മു​​​ങ്ങി​​മ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു.സ​​​ത്യ​​​ന്‍റെ പിന്നിൽ നിന്ന ഭാ​​​ര്യ വി​​​ശാ​​​ലാ​​​ക്ഷി​​ക്കും(65)​ തേ​​​നീ​​ച്ച​​​യു​​​ടെ കു​​​ത്തേ​​​റ്റു. ഇ​​​വ​​​ർ​​ക്ക് താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്രാ​​​ഥ​​​മി​​​ക​​​ചി​​​കി​​​ത്സ ന​​​ൽ​​​കി.


ചി​​​റ്റൂ​​​രി​​​ൽ​​​നി​​​ന്നെ​​​ത്തി​​​യ അ​​​ഗ്നി​​​ര​​​ക്ഷാ​​​സേ​​​ന​​​യും സ​​​മീ​​​പ​​​വാ​​​സി​​​ക​​​ളാ​​​യ യു​​​വാ​​​ക്ക​​​ളും ചേ​​​ർ​​​ന്നു തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തിയാണ് സ​​​ത്യ​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം കണ്ടെടുത്തത്. സ​​​ത്യ​​​ൻ ചാ​​​ടി​​​യ​​​തി​​​ന് 50 മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യാ​​​ണു മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. പോ​​​സ്റ്റ്മോ​​​ർ​​​ട്ടം ന​​​ട​​​ത്തി​​​യ​​​ശേ​​​ഷം മൃ​​​ത​​​ദേ​​​ഹം ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കു വി​​​ട്ടു​​​കൊ​​​ടു​​​ത്തു.

‌സ​​​ത്യ​​​ന്‍റെ മ​​​ക്ക​​​ൾ: സ​​​ജീ​​​വ് , സ​​​ജ​​​യ്, ജി​​​ജി. മ​​​രു​​​മ​​​ക്ക​​​ൾ: സു​​​രേ​​​ഷ്, അ​​​മ്പി​​​ളി, നി​​​ജ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.