മ​രി​ച്ചെ​ന്നു ക​രു​തി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി​യ കൂ​ത്തു​പ​റ​ന്പ് സ്വ​ദേ​ശി​യി​ൽ ജീ​വ​ന്‍റെ തു​ടി​പ്പ്
മ​രി​ച്ചെ​ന്നു ക​രു​തി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി​യ കൂ​ത്തു​പ​റ​ന്പ് സ്വ​ദേ​ശി​യി​ൽ  ജീ​വ​ന്‍റെ തു​ടി​പ്പ്
Wednesday, January 15, 2025 2:21 AM IST
ക​​​ണ്ണൂ​​​ർ: മ​​​രി​​​ച്ചെ​​​ന്നു ക​​​രു​​​തി മോ​​​ർ​​​ച്ച​​​റി​​​യി​​​ലേ​​​ക്കു മാ​​​റ്റു​​​ന്ന​​​തി​​​നി​​​ടെ ജീ​​​വ​​​ന്‍റെ തു​​​ടി​​​പ്പ്. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ 12.10 ഓ​​​ടെ ക​​​ണ്ണൂ​​​ർ എ​​​കെ​​​ജി സ​​​ഹ​​​ക​​​ര​​​ണ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

ക​​​ണ്ണൂ​​​ർ പാ​​​ച്ച​​​പ്പൊ​​​യ്ക വ​​​നി​​​താ ബാ​​​ങ്കി​​​ന് സ​​​മീ​​​പം പു​​​ഷ്പാ​​​ല​​​യ​​​ത്തി​​​ൽ വെ​​​ള്ളു​​​വ​​​ക്ക​​​ണ്ടി പ​​​വി​​​ത്ര​​​നാ​​​ണ് (67) പു​​​ന​​​ർ​​​ജ​​​ന്മം. പ​​​വി​​​ത്ര​​​ന്‍റെ ‘മൃ​​​ത​​​ദേ​​​ഹം’ എ​​​കെ​​​ജി​​​യി​​​ൽ എ​​​ത്തി​​​ച്ച് ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി മോ​​​ർ​​​ച്ച​​​റി​​​യി​​​ലേ​​​ക്കു ക​​​യ​​​റ്റു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ആ​​​ശു​​​പ​​​ത്രി ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു സം​​​ശ​​​യം തോ​​​ന്നി​​​യ​​​ത്.

മോ​​​ർ​​​ച്ച​​​റി നൈ​​​റ്റ് സൂ​​​പ്ര​​​ണ്ട് ജ​​​യ​​​നാ​​​ണ് പ​​​വി​​​ത്ര​​​നി​​​ൽ ജീ​​​വ​​​ന്‍റെ തു​​​ടി​​​പ്പു​​​ണ്ടെ​​​ന്ന സം​​​ശ​​​യം ആ​​​ദ്യം ഉ​​​യ​​​ർ​​​ത്തിയത്. ഇ​​​ല​​​ക്‌ട്രി​​​ക്ക​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ലെ അ​​​നൂ​​​പും സ​​​ഹാ​​​യ​​​ത്തി​​​നാ​​​യി കൂ​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു.

പ​വി​ത്ര​നെ ഉ​ട​ൻ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലേ​ക്കും പി​ന്നീ​ട് ഐ​സി​യു​വി​ലേ​ക്കും മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​തി​ന​കം ബ​ന്ധു​ക്ക​ൾ പ​ത്ര​ങ്ങ​ളി​ല​ട​ക്കം ച​ര​മ അ​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.


മം​​​ഗ​​​ളൂ​​​രു ഹെ​​​ഗ്ഡെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ വെ​​​ന്‍റി​​​ലേ​​​റ്റ​​​റി​​​ലാ​​​യി​​​രു​​​ന്ന രോ​​​ഗി​​​യെ തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി​​​യാ​​​ണു ക​​​ണ്ണൂ​​​രി​​​ലേ​​​ക്കു കൊ​​​ണ്ടു​​​വ​​​ന്ന​​​ത്.

ഇ​​​തി​​​നി​​​ടെ, പ​​​വി​​​ത്ര​​​ൻ മ​​​രി​​​ച്ച​​​താ​​​യി തോ​​​ന്നി​​​യ ബ​​​ന്ധു​​​ക്ക​​​ൾ എ​​​കെ​​​ജി ആ​​​ശു​​​പ​​​ത്രി മോ​​​ർ​​​ച്ച​​​റി​​​യി​​​ൽ രാ​​​ത്രി​​​യി​​​ൽ ‘മൃ​​​ത​​​ദേ​​​ഹം’ സൂ​​​ക്ഷി​​​ച്ച ശേ​​​ഷം രാ​​​വി​​​ലെ വീ​​​ട്ടി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കാ​​​നാ​​​യി തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. വി​​​വി​​​ധ അ​​​സു​​​ഖ​​​ങ്ങ​​​ളു​​​ള്ള പ​​​വി​​​ത്ര​​​ൻ ഇ​​​പ്പോ​​​ഴും ഐ​​​സി​​​യു​​​വി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണ്.

ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നാ​​​ലാ​​​ണ് മോ​​​ർ​​​ച്ച​​​റി​​സൗ​​​ക​​​ര്യം ഒ​​​രു​​​ക്കി ന​​​ൽ​​​കി​​​യ​​​തെ​​​ന്നാ​​​ണ് എ​​​കെ​​​ജി ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​യു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.