ഗ​താ​ഗ​ത​വ​കു​പ്പി​ൽ അ​ഞ്ചു ദി​വ​സ​ത്തി​ന​കം ഫ​യ​ൽ തീ​ർ​പ്പാ​ക്കിയില്ലെങ്കിൽ ന​ട​പ​ടി
ഗ​താ​ഗ​ത​വ​കു​പ്പി​ൽ അ​ഞ്ചു ദി​വ​സ​ത്തി​ന​കം  ഫ​യ​ൽ തീ​ർ​പ്പാ​ക്കിയില്ലെങ്കിൽ ന​ട​പ​ടി
Wednesday, January 15, 2025 2:21 AM IST
പ്ര​​​ദീ​​​പ് ചാ​​​ത്ത​​​ന്നൂ​​​ർ

ചാ​​​ത്ത​​​ന്നൂ​​​ർ: ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ അ​​​ഞ്ചു ദി​​​വ​​​സ​​​ത്തി​​​ന​​​കം ഫ​​​യ​​​ലു​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്കി​​​യി​​​ല്ലെ​​​ങ്കി​​​ൽ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി. ഒ​​​രു സെ​​​ക്‌​​​ഷ​​​നി​​​ലും ഒ​​​രു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ മു​​​ന്നി​​​ലും മ​​​തി​​​യാ​​​യ കാ​​​ര​​​ണ​​​മി​​​ല്ലാ​​​തെ അ​​​ഞ്ചു ദി​​​വ​​​സ​​​ത്തി​​​ല​​​ധി​​​കം ഒ​​​രു ഫ​​​യ​​​ലും ത​​​ട​​​ഞ്ഞു​​​വ​​​യ്ക്ക​​​രു​​​ത്.

ത​​​ട​​​ഞ്ഞു​​​വ​​​ച്ചാ​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ​​​തി​​​രേ ക​​​ർ​​​ശ​​​ന ശി​​​ക്ഷാ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​ൻ ഓ​​​ഫീ​​​സ് മേ​​​ല​​​ധി​​​കാ​​​രി​​​ക​​​ൾ​​​ക്കു നി​​​ർ​​​ദേ​​​ശി​​​ക്കാം. ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി കെ. ​​​ബി. ഗ​​​ണേ​​​ഷ്കു​​​മാ​​​റി​​​ന്‍റെ ശ​​​ക്ത​​​മാ​​​യ നി​​​ല​​​പാ​​​ടി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പ് അ​​​നു​​​ബ​​​ന്ധ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പ്, കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി, കെ​​​ടി​​​ഡി​​​എ​​​ഫ്സി, ജ​​​ല​​​ഗ​​​താ​​​ഗ​​​ത​​​വ​​​കു​​​പ്പ്, ശ്രീ ​​​ചി​​​ത്തി​​​ര​​​തി​​​രു​​​ന്നാ​​​ൾ കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, കെ-​​​സ്വി​​​ഫ്റ്റ് എ​​​ന്നീ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​ണു നി​​​ശ്ചി​​​ത ദി​​​വ​​​സ​​​ത്തി​​​ന​​​കം ഫ​​​യ​​​ൽ തീ​​​ർ​​​പ്പാ​​​ക്ക​​​ൽ നി​​​ർ​​​ദേ​​​ശം ന​​​ല്കി​​​യി​​​ട്ടു​​​ള്ള​​​ത്.


ഇ- ​​​ഓ​​​ഫീ​​​സ് സം​​​വി​​​ധാ​​​ന​​​മു​​​ള്ള ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ ആ​​​ഴ്ച​​​യി​​​ൽ ഒ​​​രി​​​ക്ക​​​ൽ ഫ​​​യ​​​ലു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണം. ഫ​​​യ​​​ലു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു റി​​​പ്പോ​​​ർ​​​ട്ട് ന​​​ല്കാ​​​ൻ ഒ​​​രു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ മേ​​​ല​​​ധി​​​കാ​​​രി ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്ത​​​ണം.

ജ​​​നു​​​വ​​​രി​​​യി​​​ൽ​​ത്ത​​ന്നെ ഫ​​​യ​​​ൽ തീ​​​ർ​​​പ്പാ​​​ക്ക​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്ക​​​ണം. മാ​​​ർ​​​ച്ച് 31നു ​​​മു​​​മ്പ് കൃ​​​ത്യ​​​ത​​​യോ​​​ടെ ന​​​ട​​​പ്പി​​​ൽ വ​​​രു​​​ത്തു​​​ക​​​യും വേ​​​ണമെന്ന് ഉ​​​ത്ത​​​ര​​​വി​​​ൽ പറയുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.